റിയാദ്: സൗദിയിലെ അബഹയില്‍ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ അഗ്‌നില്‍ ബാധയില്‍ മലയാളി ഉള്‍പ്പെടെ നാലുപേര്‍ വെന്തുമരിച്ചു. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തില്‍ തോമസ് (ജോസൂട്ടി) മകന്‍ ജോയല്‍ തോമസും (28) ആണ് മരിച്ച മലയാളി. മറ്റൊരാള്‍ ഉത്തര്‍ പ്രദേശ് സ്വദേശിയാണ്. മരിച്ച മറ്റു രണ്ടുപേര്‍ ബംഗ്ലാദേശ്, സുഡാന്‍ പൗരന്‍മാരാണ്.
ഇവന്റ്മാനേജ്‌മെന്റ് കമ്പനി ജീവനക്കാരായ ഇവര്‍ പരിപാടി കഴിഞ്ഞ്മടങ്ങവേ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അഗ്‌നിപടരുകയായിരുന്ന. നാലു പേരുടെയും ശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിയമര്‍ന്നു.
മൃതശരീരങ്ങള്‍ അബഹയിലെ അല്‍ബഹാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ജോയലിന്റെ സഹോദരന്‍ ജിദ്ദയില്‍ നിന്നു അബഹയില്‍ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടു പോകും. ജോയല്‍ അവിവാഹിതനാണ്. മാതാവ് മോളി.സഹോദരന്‍ജോജി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.