Sauditimesonline

saif karu
ആവേശപ്പോരില്‍ റിഫ അക്കാദമി ഡിവിഷന്‍ ലീഗ്

വഖ്ഫ് ഭേദഗതി ജനാധിപത്യ വിരുദ്ധം: എസ്‌ഐസി

റിയാദ്: രാജ്യത്തിന്റെ പാരമ്പര്യത്തിനും മതേതരത്വത്തിനും ഭരണഘടനാപരമായ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ് വഖഫ് നിയമഭേദഗതി ബില്ലെന്ന് സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു.

നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിേലക്കുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി. വഖ്ഫ് ബോര്‍ഡ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബില്ലിനെ ജനാധിപത്യ വിശ്വാസികള്‍ എതിര്‍ത്തു തോല്‍പ്പിക്കണമെന്നും എസ്.ഐ.സി സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപെട്ടു.

യോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഫൈസി വെള്ളില ഉല്‍ഘടനം ചെയ്തു. സെക്രട്ടറിയേറ്റ് മെമ്പര്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ പ്രമേയം അവതരിപ്പിച്ചു. ആക്ടിങ് സെക്രട്ടറി ശമീര്‍ പുത്തൂര്‍ സ്വാഗതവും സെക്രട്ടറി ഹാരിസ് മൗലവി നന്ദിയും പറഞ്ഞു.
ചെയര്‍മാന്‍ സൈദലവി ഫൈസി,ഭ ാരവാഹികളായ ഉമര്‍ ഫൈസി, ഫാസില്‍, സൈനുല്‍ ആബിദീന്‍,നൗഷാദ് ഹുദവി, മുബാറക് അരീക്കോട്, ഗഫൂര്‍ ചുങ്കത്തറ, മന്‍സൂര്‍ വാഴക്കാട്, റാഫി ടി. കെ,ഷാജഹാന്‍ ആബിദ് കൂമണ്ണ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top