കായംകുളം: കായംകുളം റിയാദ് പ്രവാസി അസേസിയേഷന്‍ (കൃപ) ചികിത്സാ ഹായവും എസ്എസ്എല്‍സിയ്ക്ക് മികച്ച വിജയം നേടിയ കൃപ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള പ്രശംസാ ഫലകവും കൈമാറി. 18 വര്‍ഷത്തിനിടെ ഒരു കോടിയിലധികം രൂപ നാട്ടിലും പ്രവാസികള്‍ക്കിടയിലും ധനസഹായം വിതരണം ചെയ്തതായി കൃപാ ഭാരവാഹികള്‍ പറഞ്ഞു.
സത്താര്‍ കായംകുളം നഗറില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശേരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ പ്രസിഡന്റ് യുസുഫ് കായംകുളം ആമുഖ പ്രഭാഷണം നടത്തി. കൃപ മുന്‍ ചെയര്‍മാന്‍ സുരേഷ് ബാബു ഈരിക്കല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ട്രഷറര്‍ സലിം മാളിയേക്കല്‍ ചികില്‍സാ സഹായം കൈമാറി.
ഉന്നത വിജയികളായ അദിബ മിസ്‌രിയ്ക്ക് യൂസുഫ് കുഞ്ഞ് കായംകുളവും ഫര്‍സാന ഷൈജുവിന് അബി ജനതയും പ്രശംസാ ഫലകങ്ങള്‍ സമ്മാനിച്ചു. ഷാജി പി.കെ, ഷൈജു കണ്ടപ്പുറം, ജബ്ബാര്‍ താനത്ത്, റിയാസ് നൈനാരത്ത്, ഷെരീഫ് പെരിങ്ങാല, ബിജു കണ്ടപ്പുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൈഫ് പൂക്കുഞ്ഞ്, ഷറഫ് മൂടയില്‍,സാബു അലിഅക്ബര്‍,ഷാനവാസ്, ബിജുകണ്ടപ്പുറം,ഫസല്‍ കണ്ടപ്പുറം,അജു പടിപ്പുരക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഇസ്ഹാക്ക് ലൗഷോര്‍ സ്വാഗതവും, മുന്‍ പ്രസിഡന്റ് അനി അസീസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.