Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ജനാധിപത്യവും മതേതരത്വവും വെല്ലുവിളിനേരിടുന്നു: ഒഐസിസി

റിയാദ്: ഏകാധിപതികളെയും ജനാധിപത്യവിരുദ്ധരെയും മത തീവ്രവാദികളെയും പുറംതള്ളാനുള്ള രണ്ടാം ക്വിറ്റ് ഇന്ത്യാ സമരത്തിന് സമയമായെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ദിനാചരണത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും വെല്ലുവിളിനേരിടുന്ന പുതിയ കാലത്ത് ദേശവിരുദ്ധ ശക്തികളെ പുറന്തള്ളേണ്ടത് അനിവാര്യമാണ്. ഭരണഘടനയെ നിലനിര്‍ത്തുവാനും മുറുകെ പിടിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും വേണം. അതിനുള്ള പോരാട്ടത്തില്‍ സഹകരിക്കുവാന്‍ കഴിയുന്നവരെയൊക്കെ ചേര്‍ത്തുപിടിക്കുകയാണ് ഇന്ത്യയെ നിലനിര്‍ത്താന്‍ ചെേയ്യണ്ടതെന്നും അഭിപ്രായമുയര്‍ന്നു. ബത്ഹ സബര്‍മതയില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മററി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ജോ. ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി ആമുഖ പ്രഭാഷണം നടത്തി.
സെന്‍ട്രല്‍ കമ്മററി ഭാരവാഹികളായ സലിം കളക്കര, യഹ്‌യ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, നൗഫല്‍ പാലക്കാടന്‍, അബ്ദുല്‍ വാഹിദ്, കെ.കെ തോമസ്, ജോണ്‍സണ്‍ മാര്‍ക്കോസ്, ഷെഫീഖ് പൂരക്കുന്നില്‍, സലിം പളളിയില്‍ എന്നിവര്‍ സംസാരിച്ചു.

മുഹമ്മദലി മണ്ണാര്‍ക്കാട്, രഘുനാഥ് പറശ്ശിനിക്കടവ്, അമീര്‍ പട്ടണം, ഷുക്കൂര്‍ ആലുവ, അദുല്‍ സലിം അര്‍ത്തിയില്‍, നാദിര്‍ഷ റഹ്മാന്‍, അബ്ദുല്‍ സലാം, ഷാജി മഠത്തില്‍, അന്‍സാര്‍ വര്‍ക്കല, ജയന്‍ കൊടുങ്ങല്ലൂര്‍, തല്‍ഹത്ത്, മൊയ്തീന്‍, ഷിജു പാമ്പാടി, മജു സിവില്‍ സ്‌റ്റേഷന്‍, നാസര്‍ വലപ്പാട്, മജീദ് ത്യശൂര്‍, ബഷീര്‍ കോട്ടക്കല്‍, ബിനോയി മത്തായി, നാസര്‍ മാവൂര്‍, ഷാജഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സെന്‍ട്രല്‍ കമ്മററി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജംഷാദ് നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top