കോഴിക്കോട്: റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവാസം നയിച്ച മലയാളികളുടെ കൂട്ടായ്മ ‘റിയാദ് ഡയസ്‌പോറ’ നിലവില്‍ വന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ റിയാദ് പ്രവാസി എന്ന മാനദണ്ഡത്തിലാണ് സംഘടനയെന്ന്സ്ഥാപക ഉപദേഷ്ഠാവ് അഹമ്മദ് കോയ പറഞ്ഞു.
സംഘടനയെ നയിക്കാന്‍ കമ്മറ്റിയും വിവിധ സബ് കമ്മറ്റികളും രൂപപീകരിച്ചു. ഷകീബ് കൊളക്കാടന്‍ (ചെയര്‍മാന്‍), നാസര്‍ കാരന്തൂര്‍ (ജന: കണ്‍വീനര്‍), അഷ്‌റഫ് വേങ്ങാട്ട് (ഉപദേശക സമിതി ചെയര്‍മാന്‍), ബാലചന്ദ്രന്‍ നായര്‍ (ഖജാന്‍ജി), അയ്യൂബ് ഖാന്‍ (മുഖ്യരക്ഷധികാരി) നൗഫല്‍ പാലക്കാടന്‍ (ചീഫ് കോഡിനേറ്റര്‍), ഉബൈദ് എടവണ്ണ (ഈവന്റ് കണ്‍വീനര്‍),ഷാജി ആലപ്പുഴ (സൗദി കോഡിനേറ്റര്‍), ബഷീര്‍ പാങ്ങോട് (പബ്ലിക് റിലേഷന്‍ ഹെഡ്), നാസര്‍ കാരക്കുന്ന് (വൈസ് ചെയര്‍മാന്‍ ആന്‍ഡ് മീഡിയ കണ്‍വീനര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.
സാംസ്‌കാരികം, മീഡിയ, കല, കായികം, രക്ഷാധികാരികള്‍, ഉപദേശകസമിതി തുടങ്ങി എല്ലാ മേഖലയിലും അനുഭവജ്ഞരെയും നൈപുണ്യമുള്ളവരെയും ചേര്‍ത്തുള്ള സബ് കമ്മറ്റികളും നിലവില്‍ വന്നു. പ്രവാസം ആരംഭിച്ച കാലം മുതല്‍ ഇന്ന് വരെ റിയാദ് പ്രവാസി സമൂഹത്തില്‍ വ്യത്യസ്ത മേഖലകളില്‍ അടയാളപ്പെടുത്തിയവര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ചിതറിക്കിടക്കുകയാണ്. അവരെയെല്ലാം സൗഹൃദത്തിന്റെ വിശാലമായ കുടയ്ക്കു കീഴില്‍ കൊണ്ട് വരികയാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് ചെയര്‍മാന്‍ ഷകീബ് കൊളക്കാടന്‍ പറഞ്ഞു.
വ്യത്യസ്ത രാഷ്ട്രീയ, പൊതു സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോഴും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും വ്യത്യസ്ത രാജ്യങ്ങളിലും പ്രവാസം നയിക്കുമ്പോഴും ഏറെക്കാലം ചിലവിട്ട റിയാദ് എല്ലാവര്‍ക്കും വൈകാരികമായ അനുഭവമാണ്. അത് പുനര്‍ജീവിപ്പിക്കാനുള്ള ശ്രമമാണ് റിയാദ് ഡയസ്‌പോറയുടേതെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സംഘടന നേതൃത്വം നല്‍കുന്ന പ്രഥമ റീയൂണിയന്‍ സംഗമം ആഗസ്ത് 17 ന് ശനിയാഴ്ച കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ നടക്കുമെന്നും ദശാബ്ദങ്ങളുടെ സൗഹൃദ സമ്മേളനമെന്ന അപൂര്‍വ്വതക്ക് കോഴിക്കോട് സാക്ഷിയാകുമെന്നും ജനറല്‍ കണ്‍വീനര്‍ നാസര്‍ കാരന്തൂര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള റിയാദ് പ്രവാസികള്‍ക്ക് ആഗസ്റ്റ് 12ന് മുമ്പ് റജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ആദ്ദേഹം പറഞ്ഞു.
സംഗമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് riyadhdiaspora@gmail.com എന്ന വിലാസത്തിലോ +918592882356, +918606442228,+966,562730751 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ളവരും, മുന്‍കാല റിയാദിലെ പ്രവാസികളായിരുന്ന നിലവില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ് അമേരിക്ക തുടങ്ങിയ ദേശങ്ങളില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെത്തും. ശനിയാഴ്ച്ച രാവിലെ 9ന് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 6 വരെ തുടരും. അതിഥികളായി കോഴിക്കോടെത്തുന്നവരെ മികച്ച ആതിഥേയത്വം നല്‍കി സ്വീകരിക്കാന്‍ ഒരുങ്ങിയതായി സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.