Sauditimesonline

saudi-national-day
സൗദി ദേശീയ ദിനാഘോഷം: രാജ്യം കളറാക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം

ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് ജിദ്ദ മീഡിയാ ഫോറം യാത്രയയപ്പ്

ജിദ്ദ: ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം. അലയാളം മാധ്യമങ്ങളുടെ സേവനം സ്തുത്യര്‍ഹമാണെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. സൗദി അറേബ്യയിലെ സേവനകാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന കോണ്‍സുല്‍ ജനറലിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ യാത്രയയപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ഇന്ത്യയില്‍ നിന്നു ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവര്‍ക്ക ഒരു സഹായിയെ കൂടി ഒപ്പം കൊണ്ടുവരും. അടുത്ത ഹജ്ജ് സീസണ്‍ മുതല്‍ നിബന്ധന ബാധകമാക്കും. നേരത്തെ ഈ നിബന്ധന 70 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു. 65 വയസിന് മുകളിലുള്ളവര്‍ ഹജ്ജിന് അപേക്ഷിച്ചാല്‍ ഉടനെ അവസരം ലഭിക്കും. 18നും 60നും ഇടയില്‍ പ്രായമുളള സഹായിയെ ആണ് കൂട്ടുകൊണ്ടുവരേണ്ടത്. ആണ്‍തുണയില്ലാതെ ഹജ്ജിനെത്തുന്ന 65 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഒരു സഹായി കൂടെയുണ്ടാവണം. കൂടെ വരുന്നവര്‍ 45 നും 60 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആയിരിക്കണം.

ഹജ്ജ് വളന്റിയറെ അനുവദിക്കുന്ന രീതിയിലും മാറ്റമുണ്ട്. 150 തീര്‍ഥാടകര്‍ക്ക് ഒരു വളന്റിയര്‍ എന്ന തോതില്‍ അടുത്ത ഹജ്ജ് മുതല്‍ അനുവദിക്കും. 2023ലെ ഹജ്ജില്‍ 300 ഹാജിമാര്‍ക്ക് ഒരാളെന്ന തോതിലും ഈ വര്‍ഷത്തെ ഹജ്ജില്‍ 200 പേര്‍ക്ക് ഒരാളെന്ന തോതിലുമായിരുന്നു വളന്റിയര്‍മാരെ അനുവദിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആകെ ഹജ്ജ് ക്വാട്ടയില്‍ അടുത്ത വര്‍ഷം മുതല്‍ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലുമായിരിക്കും അനുവദിക്കുക.

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ‘ഹജ്ജ് സുവിധ’ ആപ്പ് അടുത്ത വര്‍ഷവും കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉപയോഗപ്പെടുത്തും. ഈ വര്‍ഷം 210 ഇന്ത്യന്‍ ഹാജിമാര്‍ പുണ്യ ഭൂമിയില്‍ മരിച്ചു. ഇത് സാധാരാണ എല്ലാ വര്‍ഷവും ഉണ്ടാവുന്ന ശരാശരി മരണ നിരക്കാണ്. കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top