റിയാദ്: റിയാദ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി ‘പടര്‍പ്പ് 2024 ‘ ക്യാമ്പയിന്റെ ഭാഗമായി ‘ഇഗ്‌നൈറ്റ്’ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. റുമയില്‍ നടന്ന സംഗമം വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായ പി കെ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷബീര്‍ അലി ജാസ് അധ്യക്ഷത വഹിച്ചു.
സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയേറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങരക്കുള്ള പഞ്ചായത്ത് കെഎംസിസിയുടെ ഉപഹാരം ഭാരവാഹികള്‍ കൈമാറി. റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്‌നുള്ള റുമ കെ എം സി സി പ്രവര്‍ത്തകരുടെ സ്‌നേഹാദരം ഇ എ മജീദ് സമ്മാനിച്ചു. ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
മണ്ഡലം കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് മുഷ്ത്താഖ് വേങ്ങര, ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി നൗഷാദ് പി ടി, മണ്ഡലം ട്രഷറര്‍ സഫീര്‍ എം ആട്ടീരി , മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് കെകെ ആട്ടീരി,സഹീര്‍ കോട്ടക്കല്‍, മുജീബ് കെ കെ, ഷറഫു പൂക്കോട്ടൂര്‍, ലത്തീഫ് ഉള്ളാടഞ്ചേരി, നിയാസ്. എം കെ ആശംസകളര്‍പ്പിച്ചു സംസാരിച്ചു
റുമായിലെ സഹ പ്രവര്‍ത്തകര്‍ക്കുള്ള ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെ എം സി സി യുടെ സ്‌നേഹോപഹാരം പി കെ അലി അക്ബര്‍ സമ്മാനിച്ചു മലപ്പുറം ജില്ല കെ എം സി യുടെ ഠവല ഢീ്യമഴല ചന്ദ്രിക പ്രചാരണ ക്യാമ്പയിന്‍ കെ കെ മുജീബിനെ വരിക്കാരനായി ചേര്‍ത്ത് കൊണ്ട് പി ഫസല്‍ റഹ്മാന്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കുരുണിയന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അനീസ് എന്‍ പി നന്ദിയും പറഞ്ഞു. ഇ. മരക്കാര്‍, എ.കെ മുഹമ്മദ്,എ മുസ്തഫ, കെ കെ സലീം,പി ശിഹാബ്, പി ജാഫര്‍, എ കെ സമീര്‍, എ പി സലീം, കെ ഉനൈസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.