ഓണ്‍ലൈന്‍ ഇടപാടില്‍ വര്‍ധന; ബാങ്ക് ശാഖകള്‍ പൂട്ടുന്നു
റിയാദ്: സൗദിയില്‍ ഒരു വര്‍ഷത്തിനിടെ 3.8 ശതമാനം ബാങ്ക് ശാഖകള്‍ അടച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ വര്‍ധിച്ചതാണ് ബാങ്ക് ശാഖകള്‍ പൂട്ടാന്‍ കാരണം. വിവിധ ബാങ്കുകളുടെ 76 ശാഖകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിവിധ ബാങ്കുകളുടെ 2008 ശാഖകളാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യ പാദത്തെ കണക്കുകള്‍ പ്രകാരം ബാങ്ക് ശാഖകള്‍ 1932 എണ്ണമായി കുറഞ്ഞു. 76 ശാഖകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകള്‍ അടച്ചത്. […]














