റിയാദ്: നവോദയ കേന്ദ്രകമ്മിറ്റി മുന്‍ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ കൊല്ലം ഓയൂര്‍ സ്വദേശി സജ്ജാദ് (45) നാട്ടില്‍ മരിച്ചു. സുഹൃത്തുക്കളോടൊപ്പം വിനോദ യാത്രക്കിടെ മൂന്നാറില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓയൂര്‍ പയ്യക്കോട് പ്ലാവില വീട്ടില്‍ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്.
റിയാദ് മുസാമിയ, സുലൈ, ബദിയ എന്നിവിങ്ങെളില്‍ വിവിധ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഒരു മാസം മുമ്പാണ് അവധിക്കു പോയത്. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി, മക്കള്‍: വിദ്യാര്‍ത്ഥികളായ ആസിഫ്, അന്‍സിഫ്, അംന. സഹോദരങ്ങള്‍: സിദ്ധീഖ്, സലീന, ബുഷ്‌റ.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.