റിയാദ്: തൊഴിലുടമയുടെ അനുമതി ഇല്ലാതെ വിദേശ തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്തത് (ഹൂറൂബ്) പിന്‍വലിക്കാന്‍ കഴിയുമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സ്റ്റാറ്റസ് അനുസരിച്ച് വിവിധ സാഹചര്യങ്ങളില്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്തവരെ പ്രസ്തുത പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിലുടമയുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിയുകയും പ്രവര്‍ത്തരഹിതവുമാണെങ്കില്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്തത് നീക്കം ചെയ്യാന്‍ കഴിയും. പുതിയ സ്ഥാപനം ആരംഭിക്കുന്നതിന് നടപടി പൂര്‍ത്തിയാക്കി ഒരു മാസത്തിനകം സ്ഥാപനം തുറക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ഹുറൂബ് തൊഴിലുടമയുടെ അനുമതി ഇല്ലാതെ പിന്‍ വലിക്കാം.
സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ചുവപ്പ് കാറ്റഗറിയില്‍ ഉള്‍പ്പെടുക, ഒരു സ്ഥാപനത്തില്‍ 80 ശതമാനം തൊഴിലാളികള്‍ക്ക് വേതന സുരക്ഷാ പദ്ധതി പ്രകാരം ശമ്പളം നല്‍കാതിരിക്കുക, 75 ശതമാനം ജീവനക്കാര്‍ക്കും ഓണ്‍ലൈനില്‍ തൊഴില്‍ കരജിസ്റ്റര്‍ ചെയ്യാതിരിക്കുക തുടങ്ങിയ സാഹചര്യഇളിലും ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പെട്ട തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ പദവി ശരിയാക്കാം. ഇത്തരം സാഹചര്യങ്ങളിലല്ലാതെ ഹൂറൂബ് ആയവര്‍ക്ക് തൊഴിലുടമയുടെ അനുമതി ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.