Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

വാണിജ്യ വഞ്ചന; ഇന്ത്യക്കാരടക്കം 11 പേര്‍ക്ക് ശിക്ഷ

റിയാദ്: വാണിജ്യ രംഗത്ത് വഞ്ചന നടത്തിയതിന് ആറു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 11 പേരെ ദമാം ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം. ഇന്ത്യക്കാര്‍ക്കു പുറമെ സൗദി പൗരനും നാലു ബംഗ്ലാദേശുകാരും ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടും. ദമ്മാം ഖത്തീഫില്‍ അനധികൃതമായി ഹുക്ക പുകയില നിര്‍മാണ സ്ഥാപനം നടത്തുക, കാലാവധി തീര്‍ന്ന ഹുക്ക പുകയില പുതിയ തീയതിി രേഖപ്പെടുത്തി വില്‍പന നടത്തുക എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് കോടതി ശിക്ഷിച്ചത്. ഇന്ത്യക്കാരായ മുഹമ്മദ് ത്വയ്യിബ് അബ്ദുല്‍മജീദ്, ഷേര്‍ മുഹമ്മദ് ദീന്‍, സയ്യിദ് ഗുലാം […]

Damam, gulf, Jeddah, Riyad

സൗദിയില്‍ പൊടിക്കാറ്റ്; വരും ദിവസങ്ങളിലും സാധ്യത

റിയാദ്: സൗദിയില വിവിധ പ്രവിശ്യകളില്‍ ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. വരും ദിവസങ്ങളില്‍ പൊടിക്കാറ്റ് തുടരാന്‍ താധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, അലര്‍ജി, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജസാന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. പല പ്രവിശ്യകളിലും അന്തരീക്ഷം പൊടിപടലം നിറഞ്ഞു. ഇതു കാഴ്ച മറച്ചതിനാല്‍ റോഡ് ഗതാഗതത്തെയും ബാധിച്ചു. ഫറസാന്‍ ദ്വീപ്, ബെയ്ഷ്, ദര്‍ബ്, ഹര്‍സ്, അല്‍ഹാരിദ, അല്‍അര്‍ദ, അല്‍ദായര്‍, അയ്ദാബി,

Damam, gulf, Jeddah, Riyad

കേളി അസീസിയ ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ആറാമത് അസീസിയ ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അസീസിയ മനാഹ് യൂണിറ്റ് പരിധിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് അരിപ്ര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി, ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ ഷാജി റസാഖ് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ലജീഷ്, സുഭാഷ്

Damam, gulf, Jeddah, Riyad

ഭക്ഷ്യ വിതരണ കേന്ദ്രങ്ങളില്‍ റെയ്ഡ്

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 7,400 പലചരക്ക് വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി വാണിജ്യ മന്ത്രാലയം. കൃത്രിമ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പരിശോനയെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്‌റ്റോറുകളിലും മിന്നല്‍ പരിശോധന നടത്തുന്നുണ്ട്. ആഗോള വിപണിയില്‍ ഉണ്ടായ വിലക്കയറ്റം രാജ്യത്തും പ്രതിഫലിച്ചതായി കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസബി പറഞ്ഞിരുന്നു. ദൈനദിനം ഉപയോഗിക്കുന്ന 217

Damam, gulf, Jeddah, Riyad

ഷാജി അരിപ്രക്ക് യുഎഇ ഗോള്‍ഡന്‍ വിസ

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ ആതുര സേവന രംഗത്ത് പ്രവാസി സമൂഹത്തിന് തണലായിമാറിയ മലയാളി വ്യവസായി മുഹമ്മദ് ഷാജി അരിപ്രക്ക് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. നിക്ഷേപകരുടെ കാറ്റഗറിയിലാണ് ഗോള്‍ഡന്‍ വിസ. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് മാനേജര്‍ ഖാലിദ് സെയ്ദ് അല്‍ അലിയില്‍ വിസ സമ്മാനിച്ചു. യുഎഇയില്‍ മെഡിക്കല്‍ ക്ലിനിക്കുകളും ഫാര്‍മസികളും സ്ഥാപിച്ച് രാജ്യത്ത് നിക്ഷേപം നടത്തിയതിനുളള അംഗീകാരം കൂടിയാണിത്. കൂടുതല്‍ നിക്ഷേപങ്ങള്‍ക്കൊപ്പം കൂടുതല്‍ മലയാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും യുഎഇയുടെ

Damam, gulf, Jeddah, Riyad

സുസജ്ജരായി സുരക്ഷാ ഭടന്‍മാര്‍; തീര്‍ഥാടകര്‍ നാളെ മിനയിലേക്ക്

ഹജ് കര്‍മത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിശുദ്ധ മക്ക. അഷ്ട ദിക്കുകളില്‍ നിന്നെത്തിയ വിശ്വാസി സമൂഹത്തിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും സുസജ്ജമാണ്. കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ രാജ്യത്തിന് പുറത്തുളള തീര്‍ഥാടകര്‍ക്ക് അനുമതി ലഭിച്ചിരുന്നില്ല. ഈ വര്‍ഷം 10 ലക്ഷം തീര്‍ഥാടകരാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഹജ് നിര്‍വഹിക്കുന്നത്. പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഹജിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്. ഹജ് തയ്യാറെടുപ്പുകള്‍ക്ക് ശക്തി പകരാന്‍ വിവിധ സുരക്ഷാ സേനയിലെ ഭടന്‍മാരുടെ കരുത്തുറ്റ പ്രകടനം കഴിഞ്ഞ

Damam, gulf, Jeddah, Riyad

സൗദിയില്‍ വനിതകള്‍ക്ക് ഉന്നത പദവി

റിയാദ്: സൗദിയില്‍ രണ്ട് വനിതകള്‍ക്ക് ഉന്നത പദവി നല്‍കി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ടൂറിസം ഡെപ്യൂട്ടി മന്ത്രിയായി പ്രിന്‍സസ് ഹൈഫ ബിന്‍ത് മുഹമ്മദിനെ നിയമിച്ചു. മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഷിഹാന അല്‍ സാസിനും നിയമനം നല്‍കി. രാജ്യത്ത് അഭിഭാഷകയായി എന്റോള്‍ ചെയ്ത ആദ്യ വനിതകളില്‍ ഒരാളാണ് ഷിഹാന. നേരത്തെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ ജനറല്‍ കൗണ്‍സിലറായി സേവനം അനുഷ്ടിച്ചിരുന്നു. പ്രിന്‍സ് അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദിനെ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി നിയമിച്ചു.ഡോ. ബന്ദര്‍ ബിന്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ 13,500 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 13,500 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. താമസ, തൊഴില്‍ നിയമ ലംഘനം നടത്തിയവരാണ് പിടിയിലായത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമ ലംഘകരെ കണ്ടെത്താന്‍ രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധനകള്‍ തുടരുകയാണ്. ജൂണ്‍ 23 മുതല്‍ 29 വരെ നടന്ന പരിശോധനകളില്‍ 13511 നിയമ ലംഘകരാണ് അറസ്റ്റിലായത്. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞ 8,073 പേരെ കസ്റ്റഡിയിലെടുത്തു. അനധികൃത അതിര്‍ത്തി കടക്കാന്‍

Damam, gulf, Jeddah, Riyad

സെഡ് കെ പോസ് മെഷീന്‍ സോഫ്ട്‌വെയര്‍; രണ്ടാം ഫെയ്‌സിന് സകാത്ത് അതോറിറ്റി അംഗീകാരം

റിയാദ്: സെഡ് കെ ടെക് പോസ് മെഷീന്‍ സോഫ്ട് വെയറിന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി സെക്കന്റ് ഫെയ്‌സ് അംഗീകാരം. അദ്‌വാ അല്‍ ശുജയും ലാനാ ടെക്‌നോളജിയും ചേര്‍ന്നാണ് സോഫ്ട്‌വെയര്‍ വികസിപ്പിച്ചത്. സൗദിയിലെ സംരംഭകര്‍ ഉപയോഗിക്കുന്ന സോഫ്ട്‌വെയറുകള്‍ക്ക് സൗദി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ അംഗീകാരം ആവശ്യമാണ്. അടുത്ത വര്‍ഷം മുതല്‍ അംഗീകാരമുളള സോഫ്ട്‌വെയറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുളളൂ. ഇത്തരത്തില്‍ സെക്കന്റ് ഫെയ്‌സ് അംഗീകാരമാണ് സെഡ് കെ പോസ് മെഷീനുകളില്‍ ഉപയോഗിക്കുന്ന സോഫ്ട്‌വെയറുകള്‍ക്ക് ലഭിച്ചത്. സോഫ്ട്‌വെയറുകള്‍ ടാക്‌സ്

Damam, gulf, Jeddah, Riyad

കോട്ടയം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കോട്ടയം വൈക്കം കീഴൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (54) മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും കുഴഞ്ഞ് വീഴുകയായിരുന്നു. രണ്ട് മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ സുവര്‍ണ്ണ, മക്കള്‍: അഭിജിത്, അഭിരാമി, അഭിഷേക്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃത്വേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് പയ്യന്നൂരിന്റെ നേതൃതത്തില്‍ റസാഖ് മോളൂര്‍, അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ രംഗത്തുണ്ട്.

Damam, gulf, Jeddah, Riyad

കേരളത്തിന്റെ കുതിപ്പ് തടയാന്‍ സമാധാനം തകര്‍ക്കുന്നു: കേളി

റിയാദ്: കേരളത്തിലെ സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫീസിനു നേരെ ഉണ്ടായ ബോംബേറില്‍ കേളി കലാസാംസ്‌കാരിക വേദി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വികസന കുതിപ്പിന് ചേര്‍ന്നു നില്‍ക്കേണ്ടവര്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ കേരളത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ക്രമസമാധാനം നില നില്‍ക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനം പ്രതീക്ഷിച്ചുള്ള

Damam, gulf, Jeddah, Riyad

നമ്പലശ്ശേരില്‍ ഷാഹുല്‍ ഹമീദിന്റെ വിയോഗം; ‘കൃപ’ അനുശോചനം

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) സ്ഥാപകാംഗവും പ്രഥമ ചെയര്‍മാനുമായ ഷാഹുല്‍ ഹമീദിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. 2006ല്‍ റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കായംകുളം നിവാസികളെ സംഘടിപ്പിച്ച് ‘കൃപ’ രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കാണ് ഷാഹുല്‍ ഹമീദിനുളളതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. സൈഫ് കൂട്ടുങ്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സത്താര്‍ കായംകുളം അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട്, വിജയന്‍ നെയ്യാറ്റിന്‍കര (ഫോര്‍ക), അലി ആലുവ (എന്‍.ആര്‍.കെ), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ), സലീം കളക്കര (ഓ.ഐ.സി.സി), കൃപ ഭാരവാഹികളായ

Damam, gulf, Jeddah, Riyad

തിരുവനന്തപുരം – ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു

ദമാം: തിരുവനന്തപുരത്തു നിന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസ് രാവിലെ 7.55ന് പുറപ്പെട്ട് 10.10ന് ദമാമിലെത്തും. ദമാമില്‍ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുളളത്. കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലുളള പ്രവാസികള്‍ക്ക് പ്രതിദിന സര്‍വീസ് ഗുണം ചെയ്യും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള പന്ത്രണ്ടാമത് അന്താരാഷ്ട്ര സര്‍വീസ് ആണ് ദമാമിലേക്ക് ആരംഭിച്ചത്.

Damam, gulf, Jeddah, Riyad

സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു

റിയാദ്: കൊവിഡ് കാലത്ത് സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന 9 ലക്ഷം വിദേശികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ജനസംഖ്യയില്‍ 2.6 ശതമാനം കുറവ് രേഖപ്പെടുത്തിയതായും ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറി വ്യക്തമാക്കി. 2020ല്‍ സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മൂന്നര കോടി ജനങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പകുതിയോടെ രാജ്യത്തെ ജനസംഖ്യ 3.41 കോടിയായി കുറഞ്ഞു. വിദേശ തൊഴിലാളികളുടെ എണ്ണം 2.6 ശതമാനം കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡിനെ തുടര്‍ന്ന്

Scroll to Top