ഓണ്‍ലൈന് വിട; ഓഫ്‌ലൈന്‍ വായന ആരംഭിച്ച് ചില്ല
റിയാദ്: കോവിഡ് മഹാമാരി തീര്‍ത്ത രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കേളി കലാസാംസ്‌കാരിക വേദിയുടെ പൊതു കൂട്ടായ്മ ചില്ല സര്‍ഗവേദി പ്രതിമാസം നടത്തുന്ന ‘എന്റെ വായന’ പുനരാംരംഭിച്ചു. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തിലാം് ചില്ല പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. അക്ഷരത്തെറ്റ് എന്ന ബാലകഥ അവതരിപ്പിച്ചുകൊണ്ട് സ്‌നേഹ സാദിഖാണ് മെയ് മാസത്തെ വായനസംവാദ പരിപാടിക്ക് തുടക്കം കുറിച്ചു. വിനില്‍ പോളിന്റെ ‘അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം’ എന്ന പുസ്തകത്തിന്റെ വായനാനുഭവം ബീന പങ്കുവെച്ചു. കേരളത്തിന്റെ ചരിത്ര രചനയില്‍ എവിടെയും കാര്യമായി
തൃക്കാക്കര ഫലം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താവും: പിഎംഎ സലാം
റിയാദ്: കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെക്കെതിരെയുള്ള വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. രാഷ്ട്രീയ പോരാട്ടത്തിന് പകരം തൃക്കാക്കരയില്‍ ജാതീയത ഉയര്‍ത്തി വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് പിണറായിയും കൂട്ടരും. സി.പി.എം നേതാക്കള്‍ക്ക് പോലുമറിയാത്ത, പാര്‍ട്ടിക്കാരനല്ലാത്ത ഒരാളെ കൊണ്ട് വന്നത് ഇതിന്റെ ഭാഗമാണ്. കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് കെ റെയില്‍ പദ്ധതി. പാവപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ക്ക് കിടപ്പാടം നടഷ്ടപ്പെടും. ഒന്നര ലക്ഷം കോടിയുടെ കടബാധ്യത കേരള
ദമാമില്‍ മൈതാനമൊരുങ്ങി; ഡിഫ സൂപ്പര്‍ കപ്പ് മെയ് 26ന്
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി കൂട്ടായ്മകളുടെ പൊതു വേദി ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന മെഗാ ഫുട്‌ബോള്‍ മേള ഡിഫ സൂപ്പര്‍ കപ്പിന് അല്‍ കോബാര്‍ റാക്ക സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ മേയ് 26ന് തുടക്കും. ഇരുപത് ക്ലബുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉല്‍ഘാടനം മേയ് 27ന് വൈകീട്ട് 7.30ന് നടക്കും. ‘എല്ലാറ്റിനും മീതെ ഒരു സ്വപ്നവുമായി പുതിയ തുടക്കം, ഒരുങ്ങികൊള്ളുക’ എന്ന പ്രമേയത്തിലാണ് മേള. കിസ്‌റ്റോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് കീഴിലെ
യോഗ നയതന്ത്ര ദൗത്യവുമായി യോഗചാര്യ സൗമ്യ മൗറീഷ്യസിലേക്ക്; ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്
റിയാദ്: ഇന്ത്യന്‍ എംബസി യോഗാ അദ്ധ്യാപികയും ഇന്റര്‍നാഷണല്‍ യോഗ ക്ലബ് അദ്ധ്യക്ഷയുമായ യോഗാചാര്യ സൗമ്യക്ക് യാത്രയയപ്പ് നല്‍കി. സൗദിയില്‍ നിന്നു യോഗ നയതന്ത്ര ദൗത്യവുമായി മൗറീഷ്യസ് ഹൈ കമ്മീഷനില്‍ നിയമനം ലഭിച്ച അവര്‍ക്ക് ഇന്ത്യന്‍ എംബസ്സി, ഇന്ത്യന്‍ കമ്മ്യൂണിറ്റി വോളന്റിയേഴ്‌സ് ഫോറം, ഇന്റര്‍നാഷണല്‍ യോഗ ക്ലബ്ബ് എന്നിവ സംയുക്തമായാണ് യാത്രയയപ്പ് ഒരുക്കിയത്. എംബസി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ചാര്‍ ഡി അഫയേഴ്‌സ്രാമപ്രസാദ് അധ്യക്ഷത വഹിച്ചു. യോഗ നയതന്ത്ര ദൗത്യം ഏറ്റെടുത്ത് വിദേശത്ത് പോകുന്ന പ്രഥമ മലയാളി
കേരളത്തില്‍ ആഭ്യന്തര വകുപ്പിന് ഇരട്ടത്താപ്പ്: പിഎംഎ സലാം
നൗഫല്‍ പാലക്കാടന്‍ റിയാദ്: ആഭ്യന്തര വകുപ്പ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. രാഷ്ട്രീയ വേദികളില്‍ ഹാസ്യാത്മകതയും ഉപമയും ഉപയോഗിക്കുക പതിവാണെന്ന് കെപിസിസി പ്രസിഡന്റിന്റെ പ്രസംഗം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് ഖേദം പ്രകടിപ്പിക്കാന്‍ മാന്യത കാണിച്ചു. എന്നാല്‍ പരനാറി, കുലംകുത്തി, നികൃഷ്ടജീവി എന്നൊക്കെ വിളിച്ചവരാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. ആഭ്യന്തര വകുപ്പ് വിവേചന പരമായാണ് പെരുമാറുന്നത്. നീതി ലഭിക്കുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കെപിസിസി പ്രസിഡന്റിനെതിരെ കേസ്
നെസ്‌റ്റോ ‘ബിരിയാനി ക്യീന്‍’ മത്സരം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
റിയാദ്: ബിരിയാനിയുടെ രുചി വൈവിധ്യം മാറ്റുരക്കാന്‍ നെസ്‌റ്റോ ഹൈപ്പര്‍ അവസരം ഒരുക്കുന്നു. ‘ബിരിയാനി ക്യീന്‍’ മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിക്കും. ഒന്നാം സ്ഥാനം 2000 റിയാലും രണ്ടാം സ്ഥാനത്തിന് 1500ഉം മൂന്നാം സ്ഥാനത്തിന് 1000 റിയാലും ലഭിക്കും. ജൂണ്‍ 9ന് അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. വനിതകള്‍ക്കായി ഒരുക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 8ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 മത്സരാര്‍ഥികള്‍ക്കാണ് അവസരം.
രാജീവ് ഗാന്ധി നവ ഭാരത ശില്പി: ഒഐസിസി
റിയാദ്: ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രശില്പിയായിരുന്നു രാജീവ് ഗാന്ധിയെന്ന് റിയാദ് ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയെ മുന്‍ നിരയിലെത്തിക്കുന്നതിനും ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ നിരന്തരം പരിശ്രമിക്കുകയൂം ചെയ്ത അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചത്. ആരോഗ്യ, വാര്‍ത്ത വിനിമയ രംഗത്തു വന്‍ പുരോഗതി നേടിയെടുക്കാന്‍ പരിശ്രമിച്ച നവ ഭാരത ശില്പിയാണ് രാജീവ് ഗാന്ധി. ജനാതിപത്യ വ്യവസ്ഥിതിയെ പരിഷ്‌കരിച്ച് പഞ്ചായത്ത് നഗരപാലിക ബില്ലിലൂടെ താഴെ തട്ടിലുളള
യാര സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം; സൗജന്യ ബ്രിഡ്ജ് കോഴ്‌സ് 22ന് ആരംഭിക്കും
റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബ്രിഡ്ജ് കോഴ്‌സ് മെയ് 22ന് ആരംഭിക്കും 2022-23 അധ്യായന വര്‍ഷം പ്ലസ് വണ്‍ ക്ലാസിലേക്കുള്ള സയന്‍സ്, കൊമേഴ്‌സ്, ഹുമാനിറ്റീസ് കോഴ്‌സുകളിലെ പ്രവേശനത്തിന് മുന്നോടിയായാണ് ബ്രിഡ്ജ് കോഴ്‌സ് ഒരുക്കിയിട്ടുളളത്. ബ്രിഡ്ജ് കോഴ്‌സില്‍ സൗജന്യ പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0543972558 നമ്പരില്‍ ബന്ധപ്പെടുക, മെയ് 29ന് പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് മുമ്പ് വിദ്യാര്‍ഥികളുടെ ആശങ്ക മാറ്റി പഠന പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് സൗജന്യ
ആവേശം വിതറിയ വടംവലിയില്‍ കിരീടം നേടി ‘കനിവ്’
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി വടംവലി മത്സരം സംഘടിപ്പിച്ചു. അന്യം നിന്നു പോകുന്ന നാടന്‍ കളികളും കലകളും കോര്‍ത്തിണക്കി വസന്തം 2022 എന്ന ശീര്‍ഷകത്തില്‍ കേളി നടത്തിയ പരിപാടിയുടെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. റിയാദ് വില്ലാസ് സ്‌പോണ്‌സര്‍ ചെയ്ത പ്രഥമ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും ബരീക് അല്‍ ഖിമാം ടെലി കമ്മ്യൂണിക്കേഷന്‍ സ്‌പോണ്‌സര്‍ ചെയ്ത സി കെ രാജു മെമ്മോറിയല്‍ റണ്ണേഴ് ട്രോഫിക്കും വേണ്ടിയുള്ള മത്സരം അല്‍ ഹയറിലെ പ്രത്യേകം സജ്ജമാക്കിയ
ധന്യ ഷൈന്‍ദേവിന് യാത്രയയപ്പ്
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ അംഗവും ശുമേയ്‌സി ആശുപത്രി നഴ്‌സിംഗ് ട്രെയ്‌നറുമായ ധന്യ ഷൈന്‍ദേവിന് ഹൃദ്യമായ യാത്ര അയപ്പ് നല്‍കി. ഗായികയും വിമന്‍സ്‌ഫോറം എജ്യൂകേഷന്‍ കോഡിനേറ്ററുമാണ്. സൗദിയില്‍ കൊവിഡ് കാലത്ത് റിയാദിലെ ഇന്ത്യന്‍ സമൂഹത്തിന് മികച്ച ആതുരസേവം നല്‍കിയ ധന്യക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലും വിമന്‍സ് ഫോറവും പ്രശംസാ ഫലകം സമ്മാനിച്ചു. വിമന്‍സ്‌ഫോറം പ്രസിഡന്റ് വല്ലി ജോസ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ശിഹാബ് കൊട്ടുകാട്, മിഡിലീസ്റ്റ് ജോയിന്റ് സെക്രട്ടറി സലാം പെരുമ്പാവൂര്‍,
ലുലു ഹൈപ്പറില്‍ തായ് ഹലാല്‍ ഫുഡ് ഫെസ്റ്റ്
റിയാദ്: സൗദിയിലെ ലുലു ഹൈപ്പറില്‍ തായ്‌ലന്‍ഡ് ഹലാല്‍ ഫുഡ് ഫെസ്റ്റിവല്‍ ആരംഭിച്ചു. റിയാദ് യാര്‍മൂക്ക് അത്‌യാഫ് മാളിലെ ലുലു ഹൈപ്പറില്‍ നടന്ന ഫെസ്റ്റിവല്‍ തായ്‌ലന്‍ഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോണ്‍ പ്രമുദ്വിനയ് ഉദ്ഘാടനം ചെയ്തു. ലുലു സൗദി റീജയനല്‍ ഡയറക്ടര്‍ ഷഹിം മുഹമ്മദ്, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ജിദ്ദയില്‍ തായ്‌ലന്റ് കോണ്‍സല്‍ ജനറല്‍ സൊറാദ്ജാക്ക് പുരനസമൃദ്ധി തായ് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മെയ് 15 മുതല്‍ 18 വരെ സൗദി അറേബ്യയില്‍ തായ്‌ലന്‍ഡ്
അന്താരാഷ്ട്ര ശാസ്ത്ര മേളയില്‍ സൗദി വിദ്യാര്‍ഥികള്‍ക്ക് 22 അവാര്‍ഡുകള്‍
റിയാദ്: ജോര്‍ജിയയില്‍ സമാപിച്ച അന്താരാഷ്ട്ര ശാസ്ത്ര, സാങ്കേതിക മേളയില്‍ 22 അവാര്‍ഡുകള്‍ നേടിയ സൗദി വിദ്യാര്‍ഥികള്‍ക്ക് റിയാദില്‍ ഊഷ്മള സ്വീകരണം. 80 രാജ്യങ്ങളിലെ കോളെജ് വിദ്യാര്‍ഥികളുമായി മത്സരിച്ചാണ് സൗദി വിദ്യാര്‍ഥികള്‍ നേട്ടം കൈവരിച്ചത്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന റീജനറോന്‍ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനത്തില്‍ സൗദിയില്‍ നിന്ന് 35 അംഗ വിദ്യാര്‍ഥി സംഘമാണ് പങ്കെടുത്തത്. ശാസ്ത്ര ഗവേഷണം, നൂതന ആശയം എന്നിവ അടിസ്ഥാനമാക്കിയാണ് മേള അരങ്ങേറിയത്. അവാര്‍ഡുകള്‍ വാരിക്കൂട്ടി രാജ്യത്ത് മടങ്ങിയെത്തിയ പ്രതിഭകള്‍ക്ക് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍
സൗദിയില്‍ പൊടിക്കാറ്റ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റ് വീശുന്നത് തുടരുന്നു. അലര്‍ജി, ശ്വാസകോശ രോഗം എന്നിവയുളളവര്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇന്ന് രാവിലെ മുതലാണ് സൗദിയുടെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റ് ദൃശ്യമായത്. അന്തരീക്ഷത്തില്‍ പൊടിപടലം നിറഞ്ഞതോടെ ഹൈവേകളില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ദൂരക്കാഴ്ച ഇല്ലാതായതോടെ ചിലയിടങ്ങളില്‍ വാഹനാപകടങ്ങളും റിപ്പോര്‍ട്ട ചെയ്തു. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. റിയാദ് നഗരം മണിക്കൂറുകളോളം പൊടിക്കാറ്റില്‍ മുങ്ങി. ഗതാഗതവും തടസ്സപ്പെട്ടു. കിംഗ്ഡം ടവര്‍ ഉള്‍പ്പെടെ നഗരത്തിലെ പല














