Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു
Damam, gulf, Jeddah, Riyad

തങ്ങള്‍ അനുസ്മരണവും റമദാന്‍ സംഗമവും

റിയാദ്: ലളിത ജീവിതത്തിന് മാതൃക കാണിച്ച് ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ഷാഫി മാസ്റ്റര്‍ തുവ്വൂര്‍. പെരിന്തല്‍മണ്ണ നിയോജകമണ്ഡലം റിയാദ് കെഎംസിസി കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തിന്റെ കരുത്തും സമ്പന്നമായ കാഴ്ചപ്പാടും സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ തങ്ങളുടെ നിലപാടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ സംഗമവും നടന്നു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് […]

Damam, gulf, Jeddah, Riyad

തണല്‍ ചേമഞ്ചേരി റിയാദ് ചാപ്റ്റര്‍ സമൂഹ നോമ്പ്തുറ

റിയാദ്: തണല്‍ ചേമഞ്ചേരി റിയാദ് ചാപ്റ്റര്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. അസീസിയാ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചെയര്‍മാന്‍ മുഹമ്മദ് കോയ (സിറ്റിഫ്‌ളവര്‍) ഉദ്ഘാടനം ചെയ്തു. സിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി ആമുഖ പ്രസംഗം പ്രനിര്‍വ്വഹിച്ചു. തണല്‍ ചെയര്‍മാന്‍ ഡോ. ഇദിരീസിന്റെ ശബ്ദസന്ദേശം സദസുമായി പങ്കുവെച്ചു. മുന്‍ ചാപ്റ്റര്‍ സെക്രട്ടറി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ പുതിയ സെക്രട്ടറിയായി മുബാറക് അലിയെ തെരഞ്ഞെടുത്തു. നൗഫല്‍ ഷബീബ്, നസീര്‍, ഷമീര്‍, ഷഫീര്‍, ഷാഹിദ്, ഗഫൂര്‍ എസ് എം,

Damam, gulf, Jeddah, Riyad

കൊയിലാണ്ടി കൂട്ടം-ഇന്‍ജാസ് ബാങ്ക് റമദാന്‍ കിറ്റ് വിതരണം

റിയാദ്: കൊയിലാണ്ടി നിവാസികളുടെ സംഘടന കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ഇന്‍ജാസ് ബാങ്കുമായി സഹകരിച്ച് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. തുമാമ ജനാദ്രിയയിലുള്ള ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കാണ് പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പടെ വിതരണം ചെയ്തത്. ലേബര്‍ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ സനദ് മാര്‍ക്കറ്റിങ് മാനേജര്‍ സുജിത്ത് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട് മുഖ്യ അതിഥിയായിരുന്നു. നൗഷാദ് സിറ്റി ഫ്‌ളവറിന്റെ നേതൃത്വത്തില്‍ നടന്ന കിറ്റ് വിതരണത്തിന് ഷബീര്‍ അലി,

Damam, gulf, Jeddah, Riyad

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി

റിയാദ്: സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ സേവനം അനുഷ്ടിക്കാന്‍ അനുമതി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് സുപ്രധാന തീരുമാനം. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി സമയം കഴിഞ്ഞ് സ്വകാര്യ ആശുപത്രികളിലും പോളിക്ലിനിക്കുകളും സേവനം അനുഷ്ടിക്കാനാണ് അനുമതി. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. യമനില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് പിന്തുണ നല്‍കും. യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ് കൗണ്‍സിലിന് സൗദി

Damam, gulf, Jeddah, Riyad

‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ ക്യാംപയിന് റിയാദില്‍ തുടക്കം

റിയാദ്: മുസ്ലിം ലീഗിന്റെ രാഷ്ട്രീയ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്നു ലഭിച്ചു വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. ദൗത്യ നിര്‍വഹണത്തില്‍ പാര്‍ട്ടിയെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ എന്ന ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

സൗദി കോഫി വര്‍ഷം: കാമ്പയിന്‍ ഏറ്റെടുത്ത് ലുലു ഹൈപ്പര്‍

റിയാദ്: സൗദിയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകള്‍ ഈ വര്‍ഷം സൗദി കോഫി വര്‍ഷമായി ആചരിക്കും. സാംസ്‌കാരിക മന്ത്രാലയം കോഫി വര്‍ഷമായി ആചരിക്കുന്നതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ലുലു ഹൈപ്പറും കോഫി വര്‍ഷം ആചരിക്കുന്നത്. സൗദി കോഫിയുടെ ഗുണവും സുഗന്ധവും പാരമ്പര്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സൗദിയുടെ കോഫി ഉത്പന്നങ്ങള്‍ മികച്ച വിലക്കുറവില്‍ ലഭ്യമാക്കും. സൗദി സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ചാണ് കോഫി വര്‍ഷം കാമ്പയിന്‍. ഇതിന്റെ ഉദ്ഘാടനം മന്ത്രാലയം ഉദ്യോഗസ്ഥര്‍, കളിനറി ആര്‍ട്‌സ് കമ്മീഷന്‍, സൗദി കോഫി ഇനീഷ്യേറ്റീവ് ടീം എന്നിവരുടെ സാന്നിധ്യത്തില്‍

Damam, gulf, Jeddah, Riyad

റിയാദ് ഒഐസിസി ഇഫ്താര്‍ സംഗമം

റിയാദ്: ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. ബത്ഹ ക്ലാസ്സ്‌സിക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉത്ഘാടനം ചെയ്തു. സലിം കളക്കര അധ്യക്ഷത വഹിച്ചു. സുബ്രമണ്യന്‍ (കേളി), സുധീര്‍ കുമ്മിള്‍ (നവോദയ), വി. ജെ നസറുദ്ദീന്‍, മുഹമ്മദലി മണ്ണാര്‍കാട്, ശിഹാബ് കൊട്ടുകാട് എന്നിവര്‍ പ്രസംഗിച്ചു. സമീര്‍ പുത്തൂര്‍ റമസാന്‍ സന്ദേശം നല്‍കി അബ്ദുല്ല വല്ലാഞ്ചിറ, രാഘനാഥ് പറശിനി കടവ്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, അസ്‌കര്‍ കണ്ണൂര്‍, ജില്ലാ

Damam, gulf, Jeddah, Riyad

കെസ്‌വ റിയാദ് മേഖലാ കമ്മിറ്റി നിലവില്‍ വന്നു

റിയാദ്: സൗദി അറേബ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ കെസ്‌വ റിയാദ് മേഖലാ കമ്മിറ്റി രൂപീകരിച്ചു. മഷൂദ് ഖാസിലൈന്‍ (പ്രസിഡന്റ്), അഷ്‌റഫ് മീപ്പിരി (ജന. സെക്രട്ടറി), നജാത്ത് ചെമ്മനാട് എം.എ. (ട്രഷറര്‍), നൗഷാദ് മുട്ടം (ചീഫ് കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗങ്ങളായി ലത്തീഫ് യൂണിവേഴ്‌സല്‍, അസീസ് അടുക്ക, ജലാല്‍ ചെങ്കള എന്നിവരെയും തെരെഞ്ഞെടുത്തു. യാസിര്‍ കോപ്പ, കമാലുദീന്‍ അറന്തോട് (വൈസ് പ്രസിഡന്റ്), റഹ്മാന്‍ ഉദുമ, ഇഷാക് പൈവളികെ (ജോ. സെക്രട്ടറി), മുഷ്താഖ്

Damam, gulf, Jeddah, Riyad

മാസ് റിയാദ് ഇഫ്താറും ലോഗോ പ്രകാശനവും

റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ് റിയാദ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സ്വാലിഹിയ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ പുതിയ ലോഗോ പ്രകാശനവും നടന്നു. ഇഫ്താര്‍ സംഗമം വി ജെ നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി. ഷാജു അധ്യക്ഷതവഹിച്ചു. പുതിയ ലോഗോയുടെ പ്രകാശനം സാമൂഹ്യ പ്രവര്‍ത്തക മൈമൂന അബ്ബാസ് നിര്‍വഹിച്ചു. റിയാദ് ഒ.ഐ.സി.സി ജെനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ റമദാന്‍ സന്ദേശം നല്‍കി. ഹര്‍ഷദ് ഫറോക്ക്, നവാസ് വെള്ളിമാടുകുന്ന്, ഫൈസല്‍ പൂനൂര്‍, റാഫി

Damam, gulf, Jeddah, Riyad

യുനൈറ്റഡ് എഫ് സി ഇഫ്താര്‍ മീറ്റും ജേഴ്‌സി പ്രകാശനവും

ദമാം: അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി ഇഫ്താര്‍ മീറ്റും ജേഴ്‌സി പ്രകാശനവും സംഘടിപ്പിച്ചു. നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആശി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു, ചെയര്‍മാന്‍ രാജു കെ. ലുക്കാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) പ്രസിഡന്റ് മുജീബ് കളത്തില്‍ റമദാന്‍ സന്ദേശം നല്‍കി. കോവിഡ് ഭീതിക്കു ശേഷം എത്തിയ വിശ്വാസികളുടെ വസന്തകാലമാണ് ഈ വര്‍ഷത്തെ പരിശുദ്ധ റമദാന്‍. ആത്മസംസ്‌ക്കരണത്തിനും പരസ്പ്പരമുള്ള സ്‌നേഹം പങ്ക് വെക്കലിനും നിരാലംബരെ സഹായിക്കാനും

Damam, gulf, Jeddah, Riyad

ബൈക് യാത്രികന്‍ ദില്‍ഷാദിന് ദമ്മാമില്‍ സ്വീകരണം

ദമ്മാം: മലപ്പുറത്ത് നിന്നു ആഫ്രിക്കയിലേക്ക് ബൈക്കില്‍ യാത്രക്കിറങ്ങിയ ചേലേമ്പ്ര സ്വദേശി ദില്‍ഷാദിന് ദമ്മാം ചേലേമ്പ്ര കൂട്ടായ്മ സ്വീകരണം നല്‍കി. 32 രാജ്യങ്ങള്‍ വഴിയാണ് യാത്ര. സ്വീകരണ യോഗം ചെയര്‍മാന്‍ ഹുസ്സൈന്‍ കുമ്മാളി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുനീര്‍ ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ദര്‍ശന ടിവി ഡപ്യൂട്ടി സി.ഒ ആലിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മദലി (ഓഷ്യാന റെസ്‌റ്റോറന്റ് മാനാജര്‍), ആശിഖ് റഹ്മാന്‍, നസീര്‍ ചെമ്പന്‍ ആശംസകള്‍ നേര്‍ന്നു. സാഹസിക വെല്ലുവിളികള്‍ നേരിട്ട് ബൈക്കില്‍ നാട് ചുറ്റാനിറങ്ങിയ ദില്‍ഷാദ് ചേലേമ്പ്രക്ക് അഭിമാനമാണെന്ന്

Damam, gulf, Jeddah, Riyad

റിയല്‍ സ്റ്റാര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ്; പിങ്ക് സ്റ്റാര്‍ ബുറൈദ ജേതാക്കള്‍

ബുറൈദ: റിയല്‍ സ്റ്റാര്‍ ഫുട്ബാള്‍ ക്ലബ് സംഘടിപ്പിച്ച ഫുട്ബാള്‍ മേള സമാപിച്ചു. ആവേശകരമായ ഫൈനല്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ടൈബ്രേകറില്‍ അനസ് മുബാറക് നയിച്ച പിങ്ക് സ്റ്റാര്‍ ബുറൈദ കരുത്തരായ ബ്ലൂ സ്റ്റാര്‍ ബുറൈദയെ തോല്‍പിച്ചു കിരീടം നേടി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സാജിദിനെയും ഗോള്‍കീപ്പറായി റാഫി പട്ടാമ്പിയെയും തെരഞ്ഞെടുത്തു. മികച്ച സ്‌റ്റോപ്പര്‍ ബാക്കിനുള്ള ഉപഹാരം ഷബീബ് മൂര്‍ക്കനാട്, സിയാദ് ചെറുകര എന്നിവര്‍ പങ്കിട്ടു. ഫര്‍ഹാന്‍ ശാക്കിര്‍ ആണ് എമേര്‍ജിങ് പ്ലയെര്‍. ഫൈനല്‍ മത്സരത്തില്‍ മാന്‍

Damam, gulf, Jeddah, Riyad

ചോക്ലേറ്റില്‍ ബാക്ടീരിയ; പിന്‍വലിച്ചതായി ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റി

റിയാദ്: ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്ലേറ്റില്‍ സാല്‍മൊനെല്ല ബാക്ടീരിയ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൗദി വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി ഫുഡ് ആന്റ് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി. യൂറോപ്പില്‍ ചേക്‌ളേറ്റ് കഴിച്ച കുട്ടികളില്‍ ബാക്ടീരിയ കണ്ടെത്തിയിരുന്നു അതേസമയം, സൗദി മാര്‍ക്കറ്റില്‍ ഇന്ത്യ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത കിന്‍ഡര്‍ ചോക്ലേറ്റുകള്‍ ലഭ്യമാണ്. ഇതില്‍ സാല്‍മൊനെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ സര്‍പ്രൈസ് ഭക്ഷിക്കരുതെന്നും ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Damam, gulf, Jeddah, Riyad

പ്രവാസം സമ്മാനിച്ചത് അര്‍ബുദം; വെറും കയ്യോടെ ജമാല്‍ മടങ്ങി

റിയാദ്: പ്രവാസം സമ്മാനിച്ച അര്‍ബുദ രോഗവുമായി തൃശൂര്‍ സ്വദേശി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ മടങ്ങി. 44 വര്‍ഷം പ്രവാസിയായ കൊടുങ്ങല്ലൂര്‍ പളളിനട ജമാല്‍ മുഹമ്മദ് കുഞ്ഞി (66) ആണ് വെറും കയ്യോടെ മടങ്ങിയത്. ജമാല്‍ അവസാനം നാട്ടില്‍ പോയത് 18 വര്‍ഷം മുമ്പാണ്. റിയാദില്‍ ടാക്‌സി ഡ്രൈവറായിരുന്നു. 2004ല്‍ പുതിയ വിസയില്‍ വന്നതോടെയാണ് പ്രവാസം ദുരിതമായി മാറിയത്. സ്വകാര്യ ടാക്‌സി സര്‍വീസ് നടത്താന്‍ സ്വന്തമായി കാര്‍ വാങ്ങി. ഇതില്‍ ക്ഷുഭിതനായ സ്‌പോണ്‍സര്‍ ഓടിപ്പോയതായി റിപ്പോര്‍ട്ട് ചെയ്തു. ഹൂറൂബിന്റെ

Scroll to Top