കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം; സൗജന്യ ടിക്കറ്റ് അനുവദിക്കണം
നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ഗള്‍ഫ് നാടുകളില്‍ നിന്നു ഇന്ത്യക്കാരെ ഒഴിപ്പിക്കുമ്പോള്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യം. സൗജന്യം സാധ്യമല്ലെങ്കില്‍ എംബസികളിലുളള കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായവും സ്വീകരിച്ച് പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം, വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും പ്രവാസി കൂട്ടായ്മകള്‍ പറഞ്ഞു. കൊവിഡ് ബാധ പടരുന്നതിന് മുമ്പുതന്നെ ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ഗള്‍ഫ് മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി […]








