നയനാര്‍ കേരളത്തെ പുരോഗതിയിലേക്ക് നയിച്ച മുഖ്യമന്ത്രി: നവോദയ
റിയാദ്: ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും നടപ്പിലാക്കിയ കേരളത്തിന്റെ മുന്നേറ്റത്തിന് വലിയ സംഭാവന നല്‍കിയ മുഖ്യമന്ത്രിയായിരുന്നു ഇ കെ നയനാരെന്ന് റിയാദ് നവോദയ സംഘടിപ്പിച്ച ഇ കെ നായനാര്‍ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഏഷ്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക്, കണ്ണൂര്‍ വിമാനത്താവളം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം, ജില്ലാ കൗണ്‍സില്‍, കുടുംബശ്രീ, വിധവാ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍ തുടങ്ങിയ ക്ഷേമ പെന്‍ഷനുകള്‍, ഇന്ത്യയിലാദ്യമായി പ്രവാസികാര്യ വകുപ്പ്, പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി നായനാര്‍ നല്‍കിയ സംഭാവനകള്‍ കേരള














