നെസ്‌റ്റോ ഹൈപ്പറില്‍ മാമ്പഴോത്സവം
റിയാദ്: റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പറില്‍ മാമ്പഴോത്സവം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുളള മുന്തിയ ഇനം മാമ്പഴങ്ങളും മാമ്പഴം മുഖ്യ ചേരുവയായ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളും മാമ്പഴോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ 4 വരെ സൗദിയിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഏറ്റവും മികച്ച വിലയില്‍ മാമ്പഴം ലഭ്യമാക്കുന്നതിനാണ് പ്രൊമോഷന്‍. ഇന്ത്യയില്‍ നിന്നുളള ബദാമി ഇനം മാങ്ങകള്‍ 8.95 റിയാലാണ് വില. യമനില്‍ നിന്നുളള ഖല്‍ബതൂര്‍ മാമ്പഴത്തിന് 5.95ഉും പാക്കിസ്ഥാനിലെ സിന്ദരി ഇനത്തിന് 7.95 റിയാലുമാണ്














