Sauditimesonline

dcm
അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

gulf

Damam, gulf, Jeddah, Riyad

‘സര്‍ഗസുധ’ കുടുംബ സംഗമം

റിയാദ്: വേങ്ങര മണ്ഡലം കെഎംസിസി വെളിച്ചം-2022 കാമ്പയിന്റെ ഭാഗമായി ‘സര്‍ഗസുധ’ കുടുംബ സംഗമം സംഘടിപ്പിച്ചു. സുലൈ യാനെബെഹ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി വനിതാ ലീഗ് സംസ്ഥാന ഉപാധ്യക്ഷ സാബിറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നജ്മുദ്ധീന്‍ അരീക്കന്‍ അധ്യക്ഷത വഹിച്ചു. ‘പാരന്റിങ്’ എന്ന വിഷയം നിഖില എന്‍ സമീറും ‘കുടുംബം, സാമൂഹ്യ പ്രവര്‍ത്തനം, രാഷ്ട്രീയം’ എന്ന വിഷയം ഷാഫി തുവ്വൂരും അവതരിപ്പിച്ചു. വനിതകള്‍ക്കു വേണ്ടി നടത്തിയ ക്വിസ് മത്സരത്തില്‍ സമീറ, കുട്ടികളുടെ കളറിംഗ് മത്സരത്തില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ സ്വദേശിവത്ക്കരണം ഫലം കാണുന്നു

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണ പദ്ധതികള്‍ ഫലംകാണുന്നുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. അഞ്ച് ലക്ഷം സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ മേഖലകളില്‍ സ്വദേശിവത്ക്കരണ പദ്ധതികള്‍ നടപ്പിലാക്കിയതോടെ 5,23,800 സൗദി പൗരന്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി 2021ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. 2.18 ലക്ഷം പൗരന്‍മാരാണ് പുതുതായി തൊഴില്‍ കണ്ടെത്തിയത്. 3.05 ലക്ഷം പൗരന്‍മാര്‍ തൊഴില്‍ വിപണിയില്‍ തിരിച്ചെത്തി. സ്വദേശിവത്ക്കരണ പദ്ധതിയാണ് ഇത്രയും

Damam, gulf, Jeddah, Riyad

റിയാദില്‍ റെയ്ഡ്: നിയമ ലംഘനങ്ങളില്‍ പ്രവാസികള്‍ അറസ്റ്റില്‍

റിയാദ്: അനുമതിയില്ലാതെ വിവിധ സംരംഭങ്ങള്‍ നത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. 605 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. പൊലീസും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങളും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങളും കണ്ടെത്തിയത്. ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റ്ുകള്‍, കടകള്‍, ഗോഡൗണുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, റിക്രിയേഷന്‍ ഗ്രണ്ടുകള്‍, വീടുകള്‍ കേന്ദ്രീകരിച്ച് ബേക്കറി, മധീര പലഹാര നിര്‍മാണം എന്നിവയാണ് കണ്ടെത്തിയത്. ആറു മാസത്തിനിടെ നിയമ ലംഘനം നടത്തിയ അറുനൂറിലധികം സംരംഭകരുടെ വൈദ്യുതി, ജലം എന്നിവ

gulf

ലുലു ഹൈപ്പറില്‍ പേപ്പര്‍ ഇന്‍വോയ്‌സുകള്‍ക്ക് പകരം ഇ-റസീപ്ത്

റിയാദ്: പരിസ്ഥിതി സൗഹൃദ ഷോപിംഗ് അനുഭവത്തിന് പുത്തന്‍ ചുവടുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി പേപ്പര്‍ ഉപഭോഗം കുറക്കുന്നതിന് സൗദിയിലെ ലുലു ഹൈപ്പര്‍ ഉപഭോക്താക്കള്‍ക്ക് ഇ-റസീപ്തുകള്‍ വിതരണം ആരംഭിച്ചു. ഷോപിംഗ് നടത്തുന്നവര്‍ക്ക് എസ്എംഎസ് സന്ദേശം വഴിയാണ് ഇ-ഇന്‍വോയ്‌സുകള്‍ കൈമാറുന്നത്. ഇന്‍വോയിസിലെ വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ കഴിയുന്ന വിധമാണ് ഇ-റസീപ്തുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുളളത്. സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഡിജിറ്റല്‍ ഇന്‍വോയ്‌സ് സംവിധാനം നടപ്പിലാക്കും. ഇത് പേപ്പറിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഉത്പ്പന്നങ്ങളുടെ എക്‌സ്‌ചേഞ്ച് അനായാസം

Damam, gulf, Jeddah, Riyad

പരിസ്ഥിതി ദിനം ആഘോഷിച്ച് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍

റിയാദ്: വിവിധ പരിപാടികളോടെ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി അവബോധം വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതിനും പ്രകൃതി സംരക്ഷണത്തിന് പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിനുമാണ് ആഘോഷം സംഘടിപ്പിച്ചത്. സ്‌കൂള്‍ അങ്കണത്തിലെ ഉദ്യാനത്തില്‍ ചെടികള്‍ നട്ട് പ്രിന്‍സിപ്പല്‍ മീര റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആധുനീക കാലഘട്ടത്തില്‍ ഭൂമിയെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മീര റഹ്മാന്‍ എടുത്തു പറഞ്ഞു. സ്‌കൂള്‍ സൂപ്പര്‍വൈസര്‍ സുജാത പ്രേംലാല്‍, അധ്യാപകരായ മീനാ മോള്‍, ഫായിസ സുല്‍ത്താന, ഷഹീല, ഖാന്‍ അഷ്ഫാഖ്,

Damam, gulf, Jeddah, Riyad

പുതുതലമുറക്ക് ദിശാബോധം നല്‍കി ഡോ. മുരളി തുമാരുകുടിയുടെ ‘ചായ് പേ ചര്‍ച്ച’

റിയാദ്: മാറുന്ന ലോകക്രമത്തില്‍ പുതു തലമുറക്ക് ദിശാബോധം നല്‍കുന്ന ആശയങ്ങളുടെ സംഗമ വേദിയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് ചാപ്റ്റര്‍. സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ യുനൈറ്റഡ് നേഷന്‍സ് പരിസ്ഥിതി പ്രോഗ്രാം ക്രൈസിസ് മാനേജ്‌മെന്റ് ഓപറേഷന്‍ മാനേജറും വേള്‍ഡ് മലയാളി കൗണ്‍ഗില്‍ ഗ്ലോബല്‍ അംഗവുമായ ഡോ. മുരളി തുമാരുകുടി നേതൃത്വം നല്‍കിയ ‘ചായ് പേ ചര്‍ച്ച’ ആണ് വേറിട്ട സംവാദത്തിന് വേദിയായത്. ശാക്തീകരണം, വിദ്യാഭ്യാസം, തൊഴില്‍, പ്രകൃതി സംരക്ഷണം, കെറെയില്‍, പ്രവാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യുഎന്‍ തൊഴില്‍ സാധ്യതകള്‍,

Damam, gulf, Jeddah, Riyad

പ്രസന്ന കുമാറിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: രണ്ട് മാസം മുമ്പ് റിയാദില്‍ മരിച്ച തൃശ്ശൂര്‍ മണലൂര്‍ സ്വദേശി പ്രസന്ന കുമാറിന്റെ (63) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പ്രസന്ന കുമാറിന്റെ മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. 32 വര്‍ഷം ഒരേ സ്‌പോണ്‍സറുടെ കീഴില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. എങ്കിലും തൊഴിലുടമയുടെ നിസഹകരം മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകി. കുടുംബം നോര്‍ക്കയെ സമീപിക്കുകയും വിഷയത്തില്‍ ഇടപെടാന്‍ നോര്‍ക്ക കേളിയോട് അഭ്യര്‍ത്ഥിക്കുകയും

Damam, gulf, Jeddah, Riyad

റിയാദില്‍ പാചക വാതകം ചോര്‍ന്ന് റസ്‌റ്റോറന്റില്‍ ഉഗ്ര സ്‌ഫോടനം

റിയാദ്: ഹയ് അല്‍സആദയിലെ റെസ്‌റ്റോറന്റില്‍ പാചക വാതകം ചോര്‍ന്ന് ഉഗ്ര സ്‌ഫോടനം. അഗ്‌നിബാധയും പാട്ടിത്തെറിയും ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. റെസ്‌റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു. സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. റെസ്‌റ്റോറന്റിലെ അഞ്ചു ഗ്യാസ് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നത്. രാത്രി അടച്ചിട്ട സമയത്താണ് അഗ്‌നിബാധയും ഫോടനവും ഉണ്ടായത്. ഇത് ആളപായം ഒഴിവാക്കി. സ്‌ഫോടനത്തില്‍ ഫര്‍ണിച്ചറും കിച്ചണ്‍ ഉപകരണങ്ങളും റോഡിലേക്ക് തെറിച്ചുവീണു. അന്തരീക്ഷ താപം വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും പാചക

Damam, gulf, Jeddah, Riyad

സാജിദ് ആലപ്പുഴക്ക് എം.ഇ.എസ് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ വലിയകുളം സാജിദ് മുഹമ്മദിന് എം.ഇ.എസ് റിയാദ് ചാപ്റ്റര്‍ ഊഷ്മള യാത്രയയപ്പ് നല്‍കി. എം.ഇ. എസ് നിര്‍വ്വാഹക സമിതി അംഗവും സോഷ്യല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനുമാണ്. ബത്ഹ ലുഹാ മാള്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം എന്‍ജിനീയര്‍ മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഫൈസല്‍ പൂനൂര്‍, ഹുസൈന്‍ അലി, ഐ.പി. ഉസ്മാന്‍ കോയ, മുഹമ്മദ്ഖാന്‍ പത്തനംതിട്ട, മുജീബ്

Damam, gulf, Jeddah, Riyad

ശിഹാബ് മുനമ്പത്തിന് സ്വീകരണം

റിയാദ്: സൗദി അറേബ്യയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ശിഹാബ് മുനമ്പത്തിനു ഓ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കമ്മിറ്റിയുടെ ഉപഹാരം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര സമ്മാനിച്ചു. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള അദ്യക്ഷത വഹിച്ചു മജീദ് ചിങ്ങോലി, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, യഹ്‌യ കൊടുങ്ങലൂര്‍, ഷഫീഖ് കിനാലൂര്‍, ഷാനവാസ് മുനമ്പത്ത്, റസാഖ്

Damam, gulf, Jeddah, Riyad

യമന്‍ വെടി നിര്‍ത്തല്‍ രണ്ട് മാസം കൂടി തുടരും

റിയാദ്: യമനിലെ ഹൂതികളും ഔദ്യോഗിക യമന്‍ സര്‍ക്കാരും തമ്മിലുളള വെടി നിര്‍ത്തല്‍ കരാര്‍ രണ്ടു മാസത്തേക്ക് കൂടി തുടരാന്‍ ധാരണ. യമനിലെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി ഹാന്‍സ് ഗ്രൂന്‍ഡ്‌ബെര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ഇരു കക്ഷികളും നേരത്തെ അംഗീകരിച്ച വെടി നിര്‍ത്തല്‍ കാലാവധി ഇന്ന് അവസാനിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും രണ്ടു മാസത്തേക്കുകൂടി വെടി നിര്‍ത്തലിന് ധാരണയായത്. നേരത്തെയുളള വ്യവസ്ഥകള്‍ തന്നെയാണ് വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതിനും ബാധകമാക്കിയിട്ടുളളത്. ഇതുപ്രകാരം ഹൂതി നിയന്ത്രണത്തിലുളള പോര്‍ട്ടുകളില്‍ ഇന്ധനവുമായി

Damam, gulf, Jeddah, Riyad

ഡിഫ സൂപ്പര്‍ കപ്പ് ജൂണ്‍ 3ന് മൂന്ന് മല്‍സരങ്ങള്‍

ദമാം: ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേളയുടെ ഭാഗമായി ജൂണ്‍ 3ന് മൂന്ന് പ്രി ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അരങ്ങേറും. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. അല്‍വാന്‍ സ്‌പെയര്‍ പാര്‍ട്‌സ് ദല്ല എഫ് സിയും ഫ്‌ലൈസെഡ് ട്രാവല്‍സ് മാഡ്രിഡ് എഫ് സിയും തമ്മില്‍ മത്സരിക്കും. രണ്ടാം മല്‍സരത്തില്‍ കംഫോര്‍ട്ട് ട്രാവല്‍സ് എഫ് സി ദമാം യുനിഗാര്‍ബ് ദല്ല എഫ് സിയുമായി മാറ്റുരക്കും. കോഴിക്കോടന്‍ റെസ്റ്റാറന്റ് സമായില്‍ കെപ് വ

Damam, gulf, Jeddah, Riyad

സാജിദ് ആലപ്പുഴക്ക് യാത്രയയപ്പ്

റിയാദ്: രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാജിദ് ആലപ്പുഴക്ക് യാത്രയയപ്പ്. സാമൂഹിക, കലാ, സാംസ്‌കാരിക ജീവകാരുണ്ണ്യ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന ആലപ്പുഴ വലിയകുളം സ്വദേശി സാജിദിന് യവനിക കലാ സാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. സുലൈമാനിയ ന്യൂ മലാസ് ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ കായംകുളം, അബ്ദുല്‍ സലാം ഇടുക്കി, മുഹമ്മദ് ഖാന്‍ പത്തനംതിട്ട, നാസര്‍ ലെയ്‌സ് കരുനാഗപ്പള്ളി, വിജയന്‍ നെയ്യാറ്റിന്‍കര എന്നിവര്‍ പങ്കെടുത്തു.

Damam, gulf, Jeddah, Riyad

‘ഇശല്‍ അറേബ്യ’ ജൂണ്‍ 3ന്: അഫ്‌സല്‍, അന്‍സാര്‍ പങ്കെടുക്കും

റിയാദ്: അറേബ്യന്‍ ഡ്രൈവേഴ്‌സ് അഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 3ന് എക്‌സിറ്റ് 9ലെ ഫഹസ് ദൗരിക്കടുത്ത് അറബ് പാലസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 7ന് പരിപാടി ആരംഭിക്കും. ‘ഇശല്‍ അറേബ്യ’ എന്ന പേരില്‍ സംഗീത വിരുന്നും അരങ്ങേറും. സിനിമ പിന്നണി ഗായകരായ അഫ്‌സല്‍, അന്‍സാര്‍ കൊച്ചിന്‍, സജില സലിം, സജിലി സലിം എന്നിവര്‍ നേതൃത്വം നല്‍കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് കലാ വിരുന്ന് ഒരുക്കിയിട്ടുളളതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി സമൂഹത്തിന്

Scroll to Top