
ദമ്മാം: പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദിഖ് അഹമ്മദിന് കേരള പ്രവാസി സംഘം ‘പ്രവാസി പ്രതിഭാ പുരസ്‌ക്കാരം’ സമ്മാനിച്ചു. പ്രവാസി സംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ മുന്‍ എംപിയും സിപിഎം നേതാവുമായ എ വിജയരാഘവനാണ് അവാര്‍ഡ് സമ്മാനിച്ചത്.

പ്രവാസ ലോകത്ത് സാമൂഹിക, ജീവകാരുണ്യ, സാംസ്‌കാരിക മേഖലകളില്‍ മികച്ച സേവനം സമര്‍പ്പിക്കുന്ന വ്യക്തിത്വമാണ് സിദ്ദീഖ് അഹമ്മദ്. മലയാളികള്‍ ഉള്‍പ്പെ ൈനിരവധിയാളുകള്‍ക്ക് തൊഴില്‍ നല്‍കുകയും നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുന്നതും പരിഗണിച്ചാണ് സിദ്ദീഖ് അഹമ്മദിനെ ആദരിച്ചതെന്ന് കേരള പ്രവാസി സംഘം അഭിപ്രായപ്പെട്ടു.

കെ വി അബ്ദുള്‍ ഖാദര്‍, പി ടി കുഞ്ഞുമുഹമ്മദ്, എം എം വര്‍ഗ്ഗീസ്, ഗഫൂര്‍ പി ലില്ലീസ്, എന്നിവര്‍ പ്രസംഗിച്ചു. തൃശൂരില്‍ നടന്ന പ്രൗഢ ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
