കാല്‍പ്പന്ത് തന്ത്രം പഠിക്കാന്‍ സഹല്‍ ലണ്ടനിലേക്ക്; ആദരവൊരുക്കി ഡിഫ
ദമാം: ലണ്ടനില്‍ നടക്കുന്ന ഫുട്‌ബോള്‍ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുത്ത ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി സഹല്‍ ഹുസൈനെ ആദരിച്ചു. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന ഡ്രീം ഡിസ്റ്റിനേഷന്‍ ഡിഫ സൂപ്പര്‍ കപ്പ് മത്സര വേദിയിലാണ് സഹലിന് ആദരിച്ചത്. ഇറാം ഗ്രൂപ്പ് സി ഇ ഒ അബ്ദുറസാക് പാലക്കാട് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഉപഹാരം സമ്മാനിച്ചു. സ്‌പോര്‍ട്ടിംഗ് ഖാലിദിയയുടെ കളിക്കാരനായ സഹല്‍ ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്














