റിയാദ്: ഓണം ആഘോഷമാക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. തെരഞ്ഞെടുത്ത വിഭാഗങ്ങളില്‍ 10 മുതല്‍ 70 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ച് ‘സെയില്‍’ പ്രൊമോഷന്‍ കാമ്പയന് പുറമെ ഓണം സ്‌പെഷ്യല്‍ ഓഫറും പ്രഖ്യാപിച്ചു.
നെസ്‌റ്റോ ഹൈപ്പറിന്റെ റിയാദ് അസീസിയ, ബത്ഹ, മലാസ്, സനഇയ്യ, അല്‍ ഖര്‍ജ് എന്നിവിടങ്ങളില്‍ ഓണസദ്യ ബുക്കിംഗ് ആരംഭിച്ചു. സെപ്തംബര്‍ 8ന് ഉച്ചക്ക് 12 മുതല്‍ 3 വരെ ഓണ സദ്യ വിതരണം ചെയ്യും. ഓണ സദ്യയില്‍ നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ 22 ഇനങ്ങളാണ് ഉളളത്. 26.95 റിയാലാണ് വില. നെസ്‌റ്റോ കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെട്ട് സദ്യ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ഫാഷന്‍ തുണിത്തരങ്ങളുടെ വിപുലമായ ശേഖരം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുളള ഓണപ്പുടവകള്‍, റെഡിമെയ്ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന ശ്രേണിയിലുളള ഏറ്റവും പുതിയ വസ്ത്രങ്ങള്‍ എന്നിവയും നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഒരുക്കിയിട്ടുണ്ട്. വേനലവധി കഴിഞ്ഞ് സൗദിയിലെ വിദ്യാലയങ്ങള്‍ തുറന്ന സാഹിര്യത്തില്‍ ‘ബാക് ടു സ്‌കൂള്‍’ പ്രൊമോഷനില്‍ സ്‌റ്റേഷനറി, പഠനോപകരണങ്ങള്‍, സ്‌കൂള്‍ ബാഗ് തുടങ്ങി നിരവധി ഉത്പ്പന്നങ്ങളും പ്രൊമോഷന്‍ വിലയില്‍ ലഭ്യമാണ്.
സെപ്തംബര്‍ 6 വരെ റിയാദ്, ബുറൈദ, അല്‍ ഖര്‍ജ് ശാഖകളില്‍ ‘ബിഗ് പ്രൈസ് ഡ്രോപ്’ പ്രൊമോഷന്‍ പ്രകാരം നിത്യോപയോഗ സാധനങ്ങളും പലചരക്ക് ഇത്പ്പന്നങ്ങളും പ്രത്യേക വിലക്കിഴിവില്‍ നേടാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.