സര്‍വ്വാധിനാഥന്‍ ആല്‍ബം പ്രകാശനം ചെയ്തു
റിയാദ്: സര്‍വ്വാധിനാഥന്‍ ഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശനവും ക്രിസ്തുമസ് ആഘോഷവും റിയാദില്‍ നടന്നു. റിയാദ് അപ്പോളോ ഡെമോരോ ഓഡിറ്റോിയത്തില്‍ ആല്‍ബത്തിന്റെ പ്രകാശനം ശിഹാബ് കൊട്ടുകാട്, ഷമീര്‍ അമ്പലപ്പു എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. സികെ മീഡിയയുടെ ബാനറില്‍ സികെ മുസ്തഫ പൊന്നാനിയാണ് രചനയും സംഗീതവും നിര്‍വഹിച്ചത്. ഗാനം ആലപിക്കുകയും ആല്‍ബത്തില്‍ അഭിനയിക്കുകയും ചെയ്തത് ജലീല്‍ കൊച്ചിന്‍ ആണ്. ഹണിബീസ് റിയാദ്, സികെ മീഡിയ മുസ്തഫ എന്നിവര്‍ ജലീല്‍ കൊച്ചിന് പുരസ്‌കാരം സമ്മാനിച്ചു. ആല്‍ബത്തിന്റെ നിര്‍മാതാവ് അസ്‌ലം ഫറോക്ക് ശിഹാബ് കൊട്ടുകാടിനു













