റിയാദ്, ജിദ്ദ നഗരങ്ങളെ ഏവിയേഷന്‍ ഹബ് ആക്കും: ഗതാഗത മന്ത്രി
റിയാദ്: സൗദിയിലെ 20 വിമാനത്താവളങ്ങളില്‍ ബൃഹത്തായ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ഗതാഗത മന്ത്രാലയം. ഇതില്‍ 14 എണ്ണം ആഭ്യന്തര വിമാനത്താവളങ്ങളാണെന്നും മന്ത്രാലയം അറിയിച്ചു. ഗതാഗത മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിനാണ് രാജ്യം തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നത്. റിയാദ് ആസ്ഥാനമായി പുതിയ ദേശീയ വിമാന കമ്പനിയും ആരംഭിക്കും. മൂന്ന് കോടി മുപ്പത് ലക്ഷം യാത്രക്കാരെയും 4.5 കോടി ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്യാന്‍ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് […]













