റിയാദ്: മാസ് റിയാദ് ബി. പി. എല്‍ കാര്‍ഗോ എവര്‍റോളിങ് ട്രോഫി മൂന്നാമത് വടംവലി മത്സരം മാര്‍ച്ച് 25ന് നടക്കും. എക്‌സിറ്റ് 17 സാംട്ട ഗ്രൗണ്ടില്‍ വൈകീട്ട് നാലിന് മത്സരം ആരംഭിക്കും. സൗദിയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ബി. പി. എല്‍ കാര്‍ഗോ 1001 റിയാലും ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനത്തിന് ഓട്ടോ കെയര്‍ വര്‍ക് ഷോപ്പ് നല്കുന്ന 701 റിയാലും ട്രോഫിയും മൂന്നാം സ്ഥാനത്തിന് മിറാത് അല്‍ റിയാദ് നല്‍കുന്ന 501 റിയാലും ട്രോഫിയും വിതരണം ചെയ്യും. കാണികള്‍ക്ക് കൂപ്പണ്‍ നറുക്കെടുപ്പ് വഴി വിവിധ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.