Sauditimesonline

watches

ക്രൂഡ് ഓയില്‍ ക്ഷാമം ഉണ്ടായാല്‍ ഉത്തരവാദി അന്താരാഷ്ട്ര സമൂഹമെന്ന് സൗദി

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ക്ഷാമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ക്ഷാമം നേരിട്ടാല്‍ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനായിരിക്കുമെന്ന് സൗദി അറേബ്യ. ഹൂതികള്‍ നിരന്തരം നടത്തുന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദിയുടെ മുന്നറിയിപ്പ്.

സൗദി അരാംകോയുടെ വിവിധ എണ്ണശുദ്ധീകരണ ശാലകള്‍ക്കു നേരെ ഹൂതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി അക്രമണം നടത്തിയിരുന്നു. ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രം ലക്ഷ്യമാക്കിയും അക്രമണം നടന്നു. അക്രമണത്തെ തുടര്‍ന്ന് യാമ്പു റിഫൈനറിയില്‍ ഉത്പ്പാദനത്തില്‍ കുറവു വരുത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് അക്രമണത്തിന് ശ്രമം നടന്നത്.

ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ അക്രമണങ്ങളെ സഖ്യസേന ലക്ഷ്യം കാണുന്നതിന് മുമ്പ് തകര്‍ത്തിരുന്നു. ഇതാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകാന്‍ കാരണം. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് പലസ്ഥലങ്ങളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

ഹൂതികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം നിലപാട് സ്വീകരിക്കുന്നില്ല. ഹൂതികളെ സഹായിക്കുന്നവര്‍ക്കെതി െനടപടി എടുക്കാത്തതിലും സൗദി അറേബ്യക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയില്‍ ക്ഷാമം നേരിട്ടാല്‍ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനായിരിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top