കേളി സാംസ്‌കാരിക വേദി യാത്രയയപ്പ്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി റൗദ രക്ഷാധികാരി കണ്‍വീനര്‍ സലാഹുദീന് യാത്രയയപ്പ് നല്‍കി.കേളി കേന്ദകമ്മറ്റി അംഗം,റൗദ ഏരിയാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള സലാഹുദീന്‍ കൊല്ലം പുനലൂര്‍ ഉറികുന്ന് നേതാജി നഗര്‍ സ്വദേശിയാണ്. 30 വര്‍ഷമായി റിയാദില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. കേളിയുടെ റൗദ,നസ്സീം ഏരിയകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ജീവകാരുണ്യ രംഗത്തും കലാസാംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. യാത്രയയപ്പ് ചടങ്ങില്‍ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ ദിലീപ് കുമാര്‍ […]














