Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍
gulf, saudi

പെരുമ്പാവൂര്‍ കൂട്ടായ്മ ഫാമിലി ടൂര്‍

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) അംഗങ്ങളും കുടുംബാംഗങ്ങളും ‘വണ്‍ ഡേ ഫാമിലി ടൂര്‍’ സംഘടിപ്പിച്ചു.യുനെസ്‌കോ പൈതൃക നഗരമായ ദിരിയ്യ, അല്‍ ഉയൈന പാര്‍ക്ക്, സാദുസ് ഹെറിറ്റേജ് വില്ലേജ്, സാദുസ് ഡാം, പ്രകൃതിയുടെ അത്ഭുതമായ ഹിഡന്‍ കേവ്, ലോകത്തിന്റെ അറ്റം എന്നറിയപ്പെടുന്ന എഡ്ജ് ഓഫ് ദ വേള്‍ഡ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. സഞ്ചാരികള്‍ക്ക് അറിവും വിനോദവും സമന്വയിച്ച അനുഭവമായിരുന്നു യാത്ര. കോര്‍ഡിനേറ്റര്‍മാരായ അലി വാരിയത്ത്, മജീദ് പാറക്കല്‍, പ്രസിഡന്റ് സാജു ദേവസ്സി, സെക്രട്ടറി കുഞ്ഞു മുഹമ്മദ് ചുള്ളിക്കാടന്‍ […]

gulf, saudi

മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

മദീന: തെലുങ്കാനയില്‍ നിന്ന് മക്കയിലെത്തിയ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അഗ്‌നിബാധയില്‍ 45 പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ അഗ്‌നിഗോളമായി മാറിയ ബസ്സില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അബ്ദുല്‍ ശുഐബ് മുഹമ്മദ് മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. മരിച്ച 45 തീര്‍ഥാടകരില്‍ 20 സ്ത്രീകളും 11 പേര്‍ പതിനഞ്ച്് വയസ്സില്‍ താഴെ പ്രായമുളള കുട്ടികളുമാണെന്ന് ഹജ്ജ് സര്‍വ്വീസ് കമ്പനി അറിയിച്ചു. 25 കാരനായ അബ്ദുല്‍ ശുഹൈബ് മുഹമ്മദ്

gulf, saudi

മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ വന്‍ അഗ്‌നിബാധ; 35 മരണം

റിയാദ്: മക്കയില്‍ നിന്ന് ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് മദീനയിലേയ്ക്കു പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ ബസ്സിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 35ലിധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് പ്രാഥമിക വിവരം. ബസ്സില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. തെലുങ്കാനയിലെ വിവിധ ജില്ലകളിലുളളവരാണ് അപകടത്തില്‍പെട്ടത്. ഹൈദരാബാധില്‍ നിന്ന് ഒരാഴ്ചി മുമ്പാണ് ഇവര്‍ മക്കയിലെത്തിയത്. മദീനയില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെ മുഹറഹാത്

gulf, saudi

ഒതുക്കുങ്ങല്‍ കെഎംസിസി ‘തരംഗി’ന് സമാപനം

റിയാദ്: ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി ‘തരംഗ്’ ക്യാമ്പയിന്‍ സമാപിച്ചു. ബത്ഹയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് അനീസ് എന്‍പി അധ്യക്ഷത വഹിച്ചു. നജ്മുദ്ദീന്‍ അരീക്കന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ‘റൂട്ട്-106’ പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് ‘തരംഗ് ‘ സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഷബീര്‍ അലി ജാസ് വിശദീകരിച്ചു.എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് തങ്ങള്‍,

gulf, saudi

ഡോ. ഗൗസല്‍ അസം ഖാന് ‘നോടെക്’ അവാര്‍ഡ്

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി.)സൗദി ഈസ്റ്റ് നാഷനല്‍ കമ്മറ്റിയുടെ ‘നോടെക്’ എക്‌സലന്‍സി പുരസ്‌കാരം ഡോ. ഗൗസല്‍ അസം ഖാന്. അല്‍ അഹ്‌സ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി അപ്ലൈഡ് മെഡിക്കല്‍ സയന്‍സ് കോളേജിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും ചാര്‍ട്ടേഡ് സയന്റിസ്റ്റുമാണ്. റിയാദ് അസീസിയ്യ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന നോടെക് പ്രദര്‍ശന വേദിയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് വിജ്ഞാന-സാങ്കേതിക രംഗത്ത് സൗദിയുടെ മുന്നേറ്റത്തിനും വളര്‍ച്ചക്കുമൊപ്പം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ദിശാബോധം നല്‍കുന്നതിന് ആര്‍.എസ്.സിയുടെ പഠന, ഗവേഷണ മേഖലകളില്‍

gulf, saudi

നാസര്‍ നാഷ്‌കോയുടെ ‘എന്റെ അവസാനത്തെ കവിതകള്‍’ പ്രകാശനം ചെയ്തു

ഷാര്‍ജ: റിയാദില്‍ പ്രവാസിയായിരുന്ന നാസര്‍ നാഷ്‌കോയുടെ കവിതാ സമാഹാരം ‘എന്റെ അവസാനത്തെ കവിതകള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. സമൂഹിക പ്രവര്‍ത്തകയും ദുബായ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റുമായ അജിത അനീഷ് പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്തുകാരി അബ്ദിയ ഷെഫീന ഏറ്റുവാങ്ങി. ബഷീര്‍ തിക്കോടി പ്രോഗ്രാം അവതാരകനായിരുന്നു. വി.ടി. കുരീപ്പുഴ പുസ്തക പരിചയം നടത്തി. സിനിമ താരം ദേവിക, എഴുത്തുകാരി ഹണി ഭാസ്‌കര്‍, കൈരളി ടി വി ഡയറക്ടര്‍ ടി ആര്‍ അജയന്‍, ഡയറക്ടര്‍ ഷാജി, ഗീത

gulf, saudi

കോഴിക്കോട് കൂട്ടായ്മ കുടുംബ സംഗമം

റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഗീതസയാഹ്നവും കുടുംബ സംഗമവും നടത്തി. എക്‌സിറ്റ് പതിനെട്ട് അല്‍ അമീക്കാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ എം.ഡി. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുക്കാട്, റഹ്മാന്‍ മുനമ്പത്ത്, സൈദ് മീഞ്ചന്ത, പുഷ്പരാജ്, കബീര്‍ പട്ടാമ്പി, ഡോ. അബ്ദുല്‍ അസീസ്, അറബ്‌കോ രാമചന്ദ്രന്‍, സിദ്ധീഖ് തുവ്വൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നിഹ്മത്തുള്ള, ഡോ.ലുബിന ബാനു, ഡോ.പീര്‍ മുഹമ്മദ്, റഷീദ് മുവാറ്റുപ്പുഴ, റിജോഷ്

gulf, saudi

നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് ന്യൂനത പരിഹരിക്കണം: നവോദയ

റിയാദ്: വിദേശ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കുന്ന വിധം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി ഭേദഗതി ചെയ്യണമെന്ന് നവോദയ റിയാദ് ബത്ഹ യൂണിറ്റ് സമ്മേളനം. ഇന്ത്യയിലാദ്യമായി പ്രവാസി മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കിയ ഇടതുപക്ഷ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അതിലെ ന്യുനതകള്‍ പരിഹരിച്ച് പ്രവാസികള്‍ ഗുണഭോകതാക്കളായി മാറണം -മുഹമ്മദ് സലിം അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഷൈജു ചെമ്പൂര് ഉദ്ഘാടനം ചെയ്തു. വിക്രമലാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍

gulf, saudi

ജിഎംഎഫ് റിയാദ്: ഷാജി മഠത്തില്‍ നയിക്കും

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം മലാസ് ചെറീസ് റസ്‌റ്റോറന്റ് ഹാളില്‍ നടന്നു. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. റിയാദിലും നാട്ടിലും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കല സാംസ്‌കാരിക പരിപാടികള്‍ എന്നിവ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സെക്രട്ടറി അവതരിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഡോകുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. റാഫി പാങ്ങോട് അവതരിപ്പിച്ച ഭരണസമിതി പാനല്‍ ഐക്യകണ്‌ഠ്യേന അംഗീകരിച്ചു. ഷാജി മഠത്തില്‍ (പ്രസിഡന്റ്), മുസ്തഫ കുമരനെല്ലൂര്‍ (ജനറല്‍ സെക്രട്ടറി), സജീര്‍

gulf, saudi

റിയാദില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: തിരുവനന്തപുരം വര്‍ക്കല സ്വദേശി റിയാദില്‍ മരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ചിലക്കൂര്‍ സബീന മന്‍സില്‍ ഷബീര്‍ അബ്ദുല്‍ ഖാദര്‍ നജാഹി (42) ആണ് മരിച്ചത്. പുലര്‍ച്ചെ റബുവയിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായിരുന്നു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറാണ്. ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മരണാനന്തര നടപടിക്രമങ്ങള്‍ ഐസിഎഫ് വെല്‍ഫെയര്‍ സെക്രടറി റസാഖ് വയല്‍ക്കരയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഷുമേസി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മയ്യിത്ത് സൂക്ഷിച്ചിരിക്കുന്നത്. തുഫൈല്‍ എ കെ ആണ് പിതാവ്. മാതാവ് അസീമാ ബീവി.

gulf, saudi

അനുഭവങ്ങള്‍ അവതരിപ്പിച്ച് എഞ്ചിനിയേഴ്‌സ് ഫോറം ആര്‍-ടോക്‌സ്

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ‘കെഇഎഫ് ആര്‍-ടോക്‌സ്’ സംഘടിപ്പിച്ചു. റാഡിസണ്‍ ബ്ലൂ എയര്‍പോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോറം അംഗങ്ങള്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അംഗങ്ങളുടെ പ്രൊഫഷണല്‍ മേഖലയിലെയും വ്യക്തിജീവിതത്തിലെയും അറിവുകളും വൈദഗ്ധ്യങ്ങളുമാണ് ആര്‍-ടോക്‌സില്‍ അവതരിപ്പിച്ചത്. മികച്ച അനുഭവങ്ങളും അവതരണ രീതിയുമാണ് പലരും കാഴ്ച വെച്ചത്. അംഗങ്ങളെ കൂടാതെ കുടുംബാംഗങ്ങള്‍ക്കും അവസരം ലഭിച്ചു. ഫെബീന നിസാര്‍, നൗഷാദലി കായല്‍മഠത്തില്‍, സല്‍മാനുല്‍ ഫാരിസ്, അജീഷ് ഹബീബ് മൊക്കത്ത്, മെഹറൂഫ് ശൈലബുദ്ദീന്‍, ഹിദാഷ് മുഹമ്മദലി, ഹുദ റിന്‍ഷി,

gulf, saudi

‘കൃപ’ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: കൃപ മുന്‍ ചെയര്‍മാനും സാമഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം രണ്ടാം ചരമ വാര്‍ഷികത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. നേതൃ പാടവം പ്രവാസ ലോകത്തിന് ഗുണം ചെയ്യുന്ന തരത്തില്‍ മൂന്നു പതിറ്റാണ്ടു സമര്‍പ്പിച്ച നിസ്വാര്‍ത്ഥ സേവകനായിരുന്നു സത്താര്‍ കായംകുളമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോര്‍ ആദ്യക്ഷത വഹിച്ചു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയ സത്താര്‍

gulf, saudi

ഗോപിനാഥ് കിഴക്കേമുറിക്ക് കേളി യാത്രയയപ്പ്

റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. 1992ല്‍ റിയാദില്‍ എത്തിയ ഗോപിനാഥ് അല്‍ അമൗദി കമ്പനിയില്‍ കാര്‍പെന്ററായിരുന്നു. മലപ്പുറം ജില്ലയിലെ ഇരിങ്ങല്ലൂര്‍ പാലാണി സ്വദേശിയാണ്. ഭാര്യ ജെസിമോള്‍. മക്കള്‍ ജഗന്നാഥ്, ആകാശ്.ന കേളിയുടെ പ്രാരംഭ ഘട്ടത്തില്‍ അംഗത്വം നേടിയ ഗോപിനാഥ്, കേളി ഓള്‍ഡ് സനയ്യ യൂണിറ്റിലെ സജീവമായി പ്രവര്‍ത്തകനായിരുന്നു. ഓള്‍ഡ് സനയ്യ യൂണിറ്റ് സെക്രട്ടറി, സുലൈ ഏരിയ

gulf, saudi

‘നോടെക്’ സമാപിച്ചു; സയന്‍സ് എക്‌സ്‌പോയില്‍ അല്‍ വുറൂദ് ജേതാക്കള്‍

ജിദ്ദ: പ്രവാസലോകത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ശാസ്ത്രസാങ്കേതിക രംഗത്തെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ‘നോട്ടെക്’ എക്‌സ്‌പോ സമാപിച്ചു. അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന മേള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു.ആര്‍.എസ്.സി ഗ്ലോബല്‍ വിസ്ഡം സെക്രട്ടറി ഫസീന്‍ അഹ്മദ് നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, യഹ്‌യ ഖലീല്‍ നൂറാനി, അബ്ദുറഹിമാന്‍ സഖാഫി ചെംബ്രശ്ശേരി എന്നിവര്‍ സന്നിഹിതരായിരുന്നു. ജിദ്ദയിലെ അല്‍

Scroll to Top