‘ചാലഞ്ചിംഗ് ദി ചാലഞ്ചസ്’ പ്രകാശനം ചെയ്തു

റിയാദ്: സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. കെ. ആര്‍. ജയചന്ദ്രന്‍ രചിച്ച ചാലഞ്ചിംഗ് ദി ചാലഞ്ചസ് (CHALLENGING THE CHALLENGES) ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് പ്രകാശനം ചെയ്തു. എംബസി സെക്രട്ടറി (എഡ്യൂക്കേഷന്‍) മുഹമ്മദ് ഷബീര്‍ ഏറ്റുവാങ്ങി.

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളായ ഡോ. എംഎസ് കരീമുദീന്‍, ശിഹാബ് കൊട്ടുകാട്, സൗദി വിദ്യാഭ്യാസ വിദഗ്ദ്ധന്‍ ഡോ. അബ്ദുല്ല അല്‍ ദിലൈഗാന്‍, മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശബാന പര്‍വീന്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇമ്രാന്‍, ഡോ. ഷൈന്‍, നിജാസ് പാമ്പാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ വിന്റര്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന പുസ്തക പ്രകാശനത്തില്‍ രാഷ്ട്രീയ സംസാരിക മേഖലയിലെ നിരവധി പേര് പങ്കെടുത്തു. വിദ്യാഭാസ മനഃശാസ്ത്രം, ഭിന്നശേഷി വിദ്യാഭ്യാസം, കൗണ്‍സിലിംഗ് എന്നിവ വിശകലനം ചെയ്യുന്ന ഡോ. ജയചന്ദ്രന്റെ അഞ്ചാമത്തെ പുസ്തകമാണ് ചലഞ്ചിങ് ദി ചാലന്‍ജസ്. സൗദി വിദ്യാഭ്യാസ മന്താലയത്തിനുവേണ്ടി മൂന്നു രചനകള്‍ നേരത്തെ നടത്തിയിട്ടുണ്ട്. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍, ലേഖനങ്ങള്‍ എന്നിവയും അന്താരാഷ്ര ജേരര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര കോണ്‍ഫെറന്‍സുകളില്‍ ഇന്ത്യയെയും സൗദി അറേബ്യയെയും പ്രധിനിധീകരിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസം, പഠന പ്രശ്‌നങ്ങള്‍, ഓട്ടിസം, ഭിന്നശേഷി പുനരധിവാസം, കൗണ്‍സിലിംഗ് തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ വിവിധ വെല്ലുവിളികളും പരിഹാരങ്ങളും നിര്‍ദേശിക്കുന്ന പുസ്തകം ഇന്ത്യയിലും വിദേശത്തും ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍, പദ്മിനി യു നായര്‍, സന്തോഷ് നൊബെര്‍ട്, തങ്കച്ചന്‍ വര്‍ഗീസ്, രാജേന്ദ്രന്‍, സ്വപ്ന, സുനില്‍ മേലേടത്ത എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply