ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം


റിയാദ്: പ്രവാസികള്‍ക്കിടയിലെ പ്രമേഹം ഉള്‍പ്പെടെയയുള്ള ജീവിത ശൈലി രോഗങ്ങളെ കരുതിയിരിക്കണമെന്ന് പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ ഹോസ്പിറ്റല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ മജീദ് മഞ്ചേശ്വരം. രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതാണ് രോഗം ചികിത്സിക്കുന്നതിനേക്കാള്‍ ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ (ഐ സി എഫ്) ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ’ പ്രമേയത്തില്‍ നടക്കുന്ന ആരോഗ്യ ബോധവത്ക്കരണ പരിപാിെ ‘ഹെല്‍ത്തോറിയം’ കാമ്പയിന്റെ ഭാഗമായി ന്യൂ സനയ്യ സെക്ടര്‍ നടത്ത സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സിഎംസി വില്ലയില്‍ പരിപാടിയില്‍ സെക്ടര്‍ അഡ്മിന്‍ പ്രസിഡന്റ്് അഹ്മദ് സൈനി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ അഡ്മിന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് തിരുവമ്പാടി ഉല്‍ഘാടനം ചെയ്തു. ഐ സി എഫ് പ്രൊവിന്‍സ് വെല്‍ഫെയര്‍ സെക്രട്ടറി സൈനുദ്ധീന്‍ കുനിയില്‍ ,സെന്‍ട്രല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ , ആര്‍ എസ് സി സോണ്‍ മീഡിയ സെക്രട്ടറി മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു

ഐ സി എഫ് സെന്‍ട്രല്‍ വെല്‍ഫെയര്‍ പ്രസിഡന്റ് ഇബ്രാഹീം കരീം, വെല്‍ഫെയര്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് വയല്‍കര, വിദ്യാഭ്യാസ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി . സെക്ടര്‍ വെല്‍ഫയര്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സൈതലവി നന്ദിയും പറഞ്ഞു

 

Leave a Reply