ഹായില്‍ രാജ്യാന്തര മോട്ടോര്‍ റാലി ഫെബ്രു. 8ന്

റിയാദ്: സൗദി അറേബ്യയില്‍ 2024ലെ ഹാഇല്‍ ടൊയോട്ട രാജ്യാന്തര മോട്ടോര്‍ റാലി ഫെബുവരി എട്ടിന് ആരംഭിക്കും. ‘സൗദി റാലികളുടെ കളിത്തൊട്ടില്‍’ എന്ന തലക്കെട്ടില്‍ നടക്കുന്ന റാലിയില്‍ പെങ്കടുക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടരുകയാണ്. രജിസ്‌ട്രേഷനുള്ള അവസാന തീയതി ജനുവരി 27 ആണെന്ന് സൗദി ഓട്ടോമൊബൈല്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

2006 ലാണ് ഹാഇല്‍ റാലി ആരംഭിച്ചത്. ലോകമെമ്പാടുമുള്ള പ്രാദേശിക, അന്തര്‍ദേശീയ മോട്ടോര്‍ റാലി ചാമ്പ്യന്മാര്‍, കാര്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവ ഓട്ടുന്ന താരങ്ങള്‍ എന്നിവരുടെ ശക്തിയും ആവേശവും കൊണ്ട് വ്യതിരിക്തമാണ് ഹാഇല്‍ റാലി. ഫെബ്രുവരി എട്ട് മുതല്‍ 10 വരെയുള്ള കാലയളവില്‍ നടക്കുന്ന റാലിയുടെ 19ാമത് എഡിഷന്‍ വിജയകരമാക്കാന്‍ എല്ലാ കഴിവുകളും വിനിയോഗിക്കണമെന്ന് ഹാഇല്‍ ഗവര്‍ണറും ഹാഇല്‍ ടൊയോട്ട അന്താരാഷ്ട്ര റാലിയുടെ സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ആവശ്യപ്പെട്ടു.

Leave a Reply