ഡിഎഫ്‌സി അക്കാദമി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം

ദമാം: ഫുട്‌ബോബോള്‍ രംഗത്ത് കുട്ടികളെ വളര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി ദല്ല ഫുട്ബാള്‍ ക്ലബ്ബിന്റെ കീഴില്‍ നടന്നു വരുന്ന ഡി എഫ് സി സോക്കര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്തു. ഫൈസലിയയിലെ ലാ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിഗാര്‍ബ് മാനേജിങ് ഡയറക്ടര്‍ റാഫി പുത്തന്‍ചിറ കിറ്റ് ലോഞ്ചിങ് നടത്തി. ചടങ്ങില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് (ഡിഫ) പ്രസിഡന്റ് മുജീബ് കളത്തില്‍,

റഫീഖ് കൂട്ടിലങ്ങാടി, റബ്ബ മുഹമ്മദ്, ഷൗക്കത്ത് പാലൂര്‍, സണ്‍ഫീര്‍ കല്ലിങ്ങല്‍ എന്നിവര്‍ പങ്കടുത്തു. ഡി എഫ് സി ചെയര്‍മാന്‍ ഫസല്‍ ജിഫ്രി അധ്യക്ഷനായ ചടങ്ങില്‍ ഷിബിലി ആലിക്കല്‍ സ്വാഗതവും സുധാകരന്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു. സിദ്ധീഖ്, ജബ്ബാര്‍ അറക്കല്‍, മുസമ്മില്‍, യൂനുസ് കെ പി, ശിഹാബ്,സലിം, സാദിഖ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

Leave a Reply