റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) ക്രിസ്തുമസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. മലസ് ചെറീസ് ആഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ മുസ്തഫ ആമുഖ പ്രസംഗം നടത്തി.
നൃത്ത അധ്യാപകരായ ബിന്ദു സാബു, ധന്യ ശരത്ത് എന്നിവര്‍ ചിട്ടപ്പെടുത്തിയ ഡാന്‍സും ഗോള്‍ഡന്‍ മെലഡീസ് ഗായക സംഘം അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. ഗായകരായ സുരേഷ് ആലപ്പുഴ, തങ്കച്ചന്‍, ജലീല്‍ കൊച്ചി, അല്‍ത്താഫ് കാലിക്കറ്റ്, നിഷ ബിനീഷ്, മാലിനി നായര്‍, ദേവിക ബാബുരാജ്, അബ്ദുല്‍ സലാം, നജ്മുദീന്‍, ഫിദ ബഷീര്‍, ഷാജഹാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
സുള്‍ഫിക്കര്‍ ആര്യാട് സാന്റാക്‌ളോസ് ആയി അരങ്ങിലെത്തി. സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും ടി എന്‍ ആര്‍ നായര്‍ നന്ദിയും പറഞ്ഞു. സാനു മാവേലിക്കര, ബദര്‍ കാസിം,സിജു പീറ്റര്‍, നിസാര്‍ അഹമ്മദ്, ഹാഷിം ചീയാംവെളി, നിസാര്‍ കോലത്ത്, ഷാജി പുന്നപ്ര, ആസിഫ് ഇഖ്ബാല്‍, താഹിര്‍ കാക്കാഴം, അബ്ദുല്‍ അസീസ്, ജലീല്‍ കാലുതറ,സുദര്‍ശന കുമാര്‍,ജയരാജ്, റീന സിജു, നൗമിതാ ബദര്‍, സീന നിസാര്‍, ഷാദിയ ഷാജഹാന്‍,ആനന്ദം നായര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ധന്യ ശരത് അവതാരക ആയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.