റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. മെയ് 11 മുതല്‍ ‘ബയ് വണ്‍ ഗെറ്റ് വണ്‍ ഫ്രീ’ ഓഫറാണ് പ്രഖ്യാപിച്ചിട്ടുളളത്. ആരോഗ്യ പരിചരണ ഉത്പ്പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, സ്‌റ്റേഷനറി, കിച്ചന്‍ ആക്‌സസറീസ്, ഇലക്ട്രിക് ഉപകരണങ്ങള്‍, വാച്ചുകള്‍, ടീഷര്‍ട്ടുകള്‍, ലേഡീസ് കുത്തത്ത, ജെന്റ്‌സ് ഷര്‍ട്ടുകള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ ഒരെണ്ണം പര്‍ചേസ് ചെയ്താല്‍ മറ്റൊരെണ്ണം സൗജന്യമായി നേടാന്‍ കഴിയും. ഇതിന് പുറമെ ജെന്റ്‌സ് ഷൂസുകള്‍ക്ക് 50 ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദിയിലെ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഓഫര്‍ ലഭ്യമാണ്. ഈ മാസം 23 വരെ ഓഫര്‍ തുടരുമെന്ന് സിറ്റി ഫ്‌ളവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.