
റിയാദ്: വലപ്പാട് പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി ആര്‍ ഐ കബീറിന് യാത്രയപ്പ് നല്‍കി. കെനന്‍ കംമ്പനിയില്‍ 32 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നത്. വലപ്പാട് പ്രവാസി ചാരിറ്റബിള്‍ 2004ല്‍ രൂപികരിച്ചത് മുതല്‍ സംഘടനയുടെ സെക്രട്ടറിയാണ്.

പ്രസിഡന്റ് നാസര്‍ വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സലിം കരയാമുട്ടം ഉപഹാരം സമ്മാനിച്ചു. ഭാര്യ ഷാഹിന കബീറിനെയും ആദരിച്ചു. ഷമി താജുദ്ദീന്‍, സിമിന ആഷിഖ്, സൈര നാസര്‍, നൂറു ഫൈസല്‍. ബോജ രാജു, നസീമ റഹ്മത്ത് എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് താജുദ്ദീന്‍. ഷമീര്‍ ഉറൈദ് പ്രഹളാദന്‍, ഫൈസ്സല്‍, രാജു തൃശൂര്‍, റഹ്മത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ആഷിഖ് വലപ്പാട് സ്വാഗതവും ട്രഷറര്‍ സുനില്‍ വലപ്പാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
