
അല്‍ ഖര്‍ജ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ അല്‍ ഖര്‍ജ്, യാംബു ശാഖകളില്‍ നടക്കുന്ന മെഗാ 6 ഡെയ്‌സ് പ്രൊമോഷന് ഉപഭോക്താക്കളുടെ സ്വീകാര്യത ഏറുന്നു. സെപതംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 5 വരെ പ്രത്യേക ഓഫറില്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നത്.
അല്‍ ഖര്‍ജ് സുലൈമാനിയ കിംഗ് സൗദ് റോഡിലുളള സിറ്റി ഫ്‌ളവര്‍ സ്‌റ്റോറില്‍ നടന്ന പ്രൊമോഷന്റെ ഉദ്ഘാടനത്തില്‍ സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. മുഹമ്മദലി പാങ്ങ് (കെ.എം.സി.സി), ഡോ. നാസര്‍ (പി.എം.എഫ്), ഷബീബ് കൊണ്ടോട്ടി (എസ്.ഐ.സി), സാദിഖ് സഖാഫി (ഐ.സി.എഫ്), ജാഫര്‍ ചെറ്റാലി (ഡബ്ലിയു.എം.എഫ്), അയൂബ് ഖാന്‍ (പ്രവാസി), ഇഖ്ബാല്‍ അരീക്കാടന്‍, നൂറുദ്ധീന്‍ കൊളത്തൂര്‍, സിറ്റി ഫ്‌ളവര്‍ മാനേജര്‍ ഹൈദര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

യാംബു മൊബൈല്‍ മാര്‍ക്കറ്റിന് സമീപം അല്‍ ഹനാല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഫ്‌ളവര്‍ ശാഖയിലും മെഗാ 6 ഡെയ്‌സ് പ്രൊമോഷനെ തുടര്‍ന്ന് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പ്രൊമഷന്‍ നാളെ അവസാനിക്കും. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ വിലക്കിഴിവാണ് പ്രൊമോഷന്റെ പ്രത്യേകത.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
