സിറ്റി ഫ്‌ളവര്‍ പായസ മത്സര വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു

ജുബൈല്‍: സിറ്റി ഫഌര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജുബൈല്‍ ശാഖ ഒരുക്കിയ പായസ മേള രുചിക്കൂട്ടുകളുടെ മത്സര വേദിയായി. മലയാളികളുടെ പരമ്പരാഗത പാചക രീതിയില്‍ തയ്യാറാക്കിയ പായസങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്. രുചിയും ഗുണവും സുഗന്ധവും ഒത്തിണങ്ങിയ പായസ മത്സരത്തില്‍ നിരവധി വനിതകള്‍ പങ്കെടുത്തു.

ആയിഷ ഷഹീന്‍ (ഒന്നാം സ്ഥാനം), സിബിന പ്രജീഷ് (രണ്ടാം സ്ഥാനം), സരിത ജോസ് (മൂന്നാം സ്ഥാനം എന്നിവരാണ് ജേതാക്കളായത്. സ്വര്‍ണ നാണയം, എല്‍ഇഡി ടിവി ഉള്‍പ്പെടെ ആകര്‍ഷകമായ ഉപഹാരങ്ങള്‍ വിജയികള്‍ക്ക് സമ്മാനിച്ചു. ഇതിനു പുറമെ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

അടപ്രഥമന്‍, കടലപ്പായസം, പാലട, പാല്‍പ്പായസം, നവരസപ്പായസം, ക്യാരറ്റ്പായസം, പൈനാപ്പിള്‍ പായസം, പഴംപായസം, പരിപ്പ് പ്രഥമന്‍, ഈത്തപ്പഴ പായസം, അവില്‍ പായസം തുടങ്ങി ആകര്‍ഷകമായ രുചിക്കൂട്ടുകളാണ് പായസ മത്സരത്തില്‍ മാറ്റുരച്ചത്.

മത്സരത്തില്‍ പങ്കെടുത്ത ഓരോരുത്തരുടെയും വിഭവം മികച്ച നിലവാരം പുലര്‍ത്തിയെന്നും വൈവിധ്യവും പുതുമയുമുളള രുചിക്കൂട്ട് പരീക്ഷിക്കന്‍ പലരും ശ്രമിച്ചതായും വിധികര്‍ത്താക്കള്‍ പറഞ്ഞു. മത്സരത്തില്‍ ഒന്നാം സ്ഥാനം ഷബാന ഹനീഫ നേടി. സുനൈദ രണ്ടാം സ്ഥാനവും അഫ്‌സ സമദ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ആകര്‍ഷക ഉപഹാരം സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

 

Leave a Reply