അഫ്‌സല്‍ കായംകുളം
ഹായില്‍: ഒഐസിസി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സംഗമവും അംഗത്വ വിതരണവും വിവിധ പരിപാടികളോടെ നടന്നു. വിവിധ മേഖലകളില്‍ മികച്ച സേവനം അനുഷ്ടിക്കുന്നവരെ ആദരിക്കുകയും ചെയ്തു.
ഹായില്‍ ഉഖ്തയിലെ ഹയാത്ത് റിസോട്ടില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്‍ന്റ് ഖൈദര്‍ അലി ഖാസിമി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതിയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനം ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പന്‍ നിര്‍വഹിച്ചു. ചാന്‍സാ അബ്ദുല്‍ റഹ്മാന്‍ ഏറ്റുവാങ്ങി.
വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ശിഹാബ് കൊട്ടുകാട്, ചാന്‍സ അബ്ദുല്‍ റഹ്മാന്‍, നിസാം അലി പാറക്കാട്ട്, ഡേ: ദിവാന്‍, അലി മുഹമ്മദ്ദ് സെവന്‍ ഇലവന്‍, രാഖി അസ്‌റാര്‍, ആദം അലി,സിസ്റ്റര്‍ ബിന്‍സി സാമുവള്‍, സക്കീര്‍ പത്ര, അഫ്‌സല്‍ കായംകുളം, ഷെരിഫ് അഞ്ചല്‍, നൗഫല്‍ ലുലു, മനോജ് സിറ്റി ഫ്‌ലവര്‍, ജംഷിര്‍ മുഹമ്മദാലി എന്നിവരെ ആദരിച്ചു. സിദ്ധിഖ് കല്ലുപറമ്പന്‍ മുഖ്യപ്രഭാഷണം നടത്തി.
ബാപ്പു എസ്‌റ്റേറ്റുമുക്ക്, ഹര്‍ഷദ് നവോദയ, ബിന്‍സി സാമുവള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാബു തിരുവനന്തപുരം സ്വാഗതവും സദഖത്ത് വള്ളികുന്നം നന്ദിയും പറഞ്ഞു. തുടര്‍ന്ന് നുഹ് ബിമാപള്ളി, ആശ എന്നിവര്‍ നയിച്ച സംഗിത നിശയും അരങ്ങേറി.





