‘പിരിസപ്പാട്’ മഞ്ചേശ്വരം കെഎംസിസി സാംസ്‌കാരികോത്സവം

റിയാദ്: കാസര്‍കോടിന്റെ തനത് കലാപ്രകടനങ്ങക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വേദിയൊരുക്കി ‘പിരിസപ്പാട്’ ശ്രദ്ധേയമായി. മഞ്ചേശ്വരം മണ്ഡലം കെഎംസിസി ആണ് പരിപാടി ഒരുക്കിയത്. സുലൈ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് കുഞ്ഞി കരക്കണ്ടത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എംഎല്‍എ അഷ്‌റഫ് എകെഎം മുഖ്യാതിഥിയായിരുന്നു.

കുറഞ്ഞ കാലയളവില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന വികസനത്തും ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്താന്‍ കഴിഞ്ഞെന്ന് എംഎല്‍എ അവകാശപ്പെട്ടു. വിദ്യാഭ്യാസ, ആരോഗ്യ മേഖലയെ ഉന്നതിയിലെത്തിക്കാന്‍ നിരന്തര ശ്രമം അനിവാര്യമാണ്. സാധ്യമായ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഗോള്‍ഡന്‍ അബ്ദുറഹ്മാനെപോലെ ജനകീയനയ പൊതു പ്രവര്‍ത്തകര്‍ക്ക് നെരെ പോലീസ് നടത്തുന്ന പ്രതികാര ക്രൂരതകള്‍ക്കെതിരെ നിശ്ശബ്ദരാവില്ല. ശ്കതമായ പ്രതിഷേധങ്ങള്‍ നേതൃത്വം നല്‍കുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ എ സലാം, നാഷണല്‍ കെ എം സി സി ട്രഷറര്‍ അസീസ് അടുക്ക, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട, ചെയര്‍മാന്‍ ഖാദര്‍ നാട്ടക്കല്‍, മണ്ഡലം സെക്രട്ടറി ഇബ്രാഹിം സഫ മക്ക, ട്രഷറര്‍ ഇസ്ഹാഖ് ഫാല്‍ക്കണ്‍, ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി, ജില്ലാ സെക്രട്ടറി അഷ്‌റഫ് മീപ്പിരി, റഹീം സോങ്കാള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Leave a Reply