Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

പെരുമ്പാവൂര്‍ പ്രവാസി ‘ഓണം പൊന്നോണം’

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) ‘ഓണം പോന്നോണം-2023’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സുലൈ ലുലു ശാറഖ് വിശ്രമകേന്ദ്രത്തില്‍ നടത്തിയ പരിപായില്‍ റിയാദിലെ സാമൂഹിക, ജീവകാരുണ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അലി വാരിയത്ത്, റിജോ ഡോമിനിക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ സലാം പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ ചെണ്ടമേളം, പുലികളി, തിരുവാതിര എന്നിവയുടെ അകമ്പടിയോടെ മാവേലിയെ ആനയിച്ചായിരുന്നു സാംസ്‌കാരിക പരിപാടികള്‍.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. വിവിധ സംഘടകളെ പ്രധിനിധീകരിച്ച് ശിഹാബ് കൊട്ടുകാട് നൗഷാദ് ആലുവ (റിയാദ് ടാക്കീസ്), ഡൊമിനിക് സാവിയോ (വേള്‍ഡ് മലയാളി ഫെഡറേഷന്‍), ഉമ്മര്‍ കുട്ടി (റിയ), ഷുക്കൂര്‍ ആലുവ (ഓഐസിസി), ജാസിം (കെഎംസിസി), നസീം (ക്യാപിറ്റല്‍ സിറ്റി), ഫിറോസ് പോത്തന്‍ (ഷിഫാ മലയാളി സമാജം), സംരംഭകരായ സാനു മാവേലിക്കര, ശ്രീജിത്ത് (സോന ജോല്ലേഴ്‌സ്), നിസാമുദ്ധീന്‍ (ഫ്‌ലൈവേ), അന്‍വര്‍ (ഹരിതം), ബാബു അലിയാര്‍ (നഖീല്‍ പമ്പ്) എന്നിവര്‍ പങ്കെടുത്തു.

രക്ഷാധികാരി സലാം മാറമ്പിള്ളി, മുന്‍ പ്രസിഡന്റ് അലി ആലുവ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. മാവേലിയായി വേഷമിട്ട ജോസ് ആന്റണിയെയും സഹായി വല്ലി ജോസിനെയും ആദരിച്ചു. സെക്രട്ടറി ഉസ്മാന്‍ പരീത് സ്വാഗതവും ട്രഷറര്‍ അന്‍വര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

മുജീബ് മൂലയിലും നൗഷാദ് പള്ളത്തും ചേര്‍ന്ന് പൂക്കളം ഒരുക്കി. ആര്‍ട്‌സ് കണ്‍വീനര്‍ സാജു ദേവസ്സിയുടെ നേതൃത്വത്തില്‍ കലാ വിരുന്നില്‍ ജലീല്‍ കൊച്ചി, റിസ്‌വാന്‍ എടയപ്പുറം, അബ്ദുല്‍ മജീദ്, ബിനു ശിവദാസന്‍, സൗമ്യ, ബിജു തുളസീധരന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഓണപ്പാട്ട്, തിരുവാതിരകളി, നസീബ് കലാഭവന്റെ മിമിക്രി എന്നിവയും അരങ്ങേറി. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ കുഞ്ഞു മുഹമ്മദിന്റെ നേതൃത്വത്തില്‍ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വടം വലി, ഉറി അടി തുടബ്ബിയ വിനോദ പരിപാടികളും ഒരുക്കിയിരുന്നു.

മുഹമ്മദാലി മരോട്ടിക്കല്‍, ഹാരിസ് മേതല, ഷാനവാസ്, ഷെമീര്‍ പോഞ്ഞാശ്ശേരി, ജബ്ബാര്‍ തെങ്കയില്‍, യാഷര്‍ നാനേത്താന്‍, അലി സൈനുദീന്‍, മുഹമ്മദ് അനസ്, സുഭാഷ്, ഹിലാല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top