ഓണം ആഘോഷിച്ച് മലയാളികൂട്ടം

റിയാദ്: മലയാളികൂട്ടം സഡാഫ്‌കോ റിയാദ് നാലാം വാര്‍ഷികവും ഓണാഘോഷവും വിപുലമായ പരിയപാടികളോടെ അരങ്ങേറി. സുലൈ ലുലു വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഓണസദ്യയും വിവിധ കലാപരിപാടികളും നടന്നു. പൊതുയോസം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നയിം (പ്രസിഡന്റ്), ഷഫീഖ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ ഒമ്പത് അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. യോഗത്തില്‍ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഉണവ് കുടുംബ കൂട്ടായിമ കാരണവര്‍ നാസര്‍ വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ കേക്ക് മുറിച്ചു ഓണാഘോഷ പരിപാടികഭക്ക് തുടക്കം കുറിച്ചു. ഇസ്മായില്‍, ജോണ്‍സന്‍, റസല്‍, അനസ് കരുപടന്ന, ഷാജഹാന്‍, അസൈനാര്‍ ഒബയാര്‍, റഷീദ്, അരുണ്‍ ജോയ്, ഹബീബ് ഓമാനൂര്‍, മജീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കായിക പരിപാടിക്ക് ജംഷാദ്, ജലീല്‍, നസുഹ്, അനസ്, ഹര്‍ഷിദ്, ഫാസില്‍, നയീം, സലാം എന്നിവര്‍ നേതൃത്വം നല്‍കി,

വടംവലി മത്സരം, സുന്ദരിക്ക് പൊട്ട് തൊടല്‍ തുടങ്ങി വിനോദ പരിപാടികളും അരങ്ങേറി. മുത്തലിബ് കാലിക്കറ്റ് നയിച്ച സംഗീത വിരുന്നും നടന്നു. നൗഫല്‍ വടകര, പവിത്രന്‍ കണ്ണൂര്‍, ആന്‍ഡ്രിയ ജോണ്‍സണ്‍, അബിനന്ത ബാബു, റഫീഖ്, എന്നിവര്‍ ഗാനം ആലഭിച്ചു, ഫാത്തിമ റിന, അല്‍വീനചിന്നു എന്നിവരുടെ നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. ഷെബി മന്‍സൂര്‍ അവതാരിക ആയിരുന്നു.

Leave a Reply