Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

ജിഎംഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി ഷാജി മഠത്തില്‍ (പ്രസിഡന്റ്), അഷ്‌റഫ് ചേരാമ്പ്ര, ഡാനി ഞാറക്കല്‍ (വൈസ്. പ്രസിഡന്റുമാര്‍), പിഎസ് കോയ (കോഡിനേറ്റര്‍), ഷെഫീന (ജന. സെക്രട്ടറി), ഷാഹിദ ഷാനവാസ്, സുബൈര്‍ കുമ്മിള്‍ (ജോ. സെക്രട്ടറിമാര്‍), ഷാജഹാന്‍ കാഞ്ഞിരപ്പള്ളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ടോം ചാമക്കാല, കുഞ്ഞുമുഹമ്മദ്. സുധീര്‍ പാലക്കാട്, റഷീദ് മൂവാറ്റുപുഴ (ഇവന്റെ കോഡിനേറ്റര്‍) മാത്യു ശുമേസീ, ഉസൈന്‍ വട്ടിയൂര്‍ക്കാവ്, എഞ്ചിനീയര്‍ നൂറുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, നസീര്‍ ഖാന്‍, റാഫി പാങ്ങോട്. (ജീവകാരുണ്യം), സുലൈമാന്‍ വിഴിഞ്ഞം (മീഡിയ കോഡിനേറ്റര്‍).
പത്തംഗ വളന്റിയര്‍ ടീമിന് പുറമെ സജീര്‍ പൂവാര്‍, മെട്രോ നൗഷാദ്, സജീര്‍ഖാന്‍, ഷാനവാസ് വെമ്പിളി, നിഷാദ് ഈസ എന്നിവര്‍ ഉള്‍പ്പെടെ 27 അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. സുരക്ഷാ പദ്ധതി, അപകട ഇന്‍ഷുറന്‍സ്, ചികിത്സാ സഹായം. വിദേശത്തും സ്വദേശത്തും അംഗങ്ങള്‍ക്കായി സംരംഭങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു.

പുതിയതായി തെരഞ്ഞെടുത്ത റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് സൗദി നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്ര, നാഷണല്‍ കമ്മറ്റി ട്രഷറര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ സംഘടനയുടെ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. സുബൈര്‍ കുമ്മിള്‍ നന്ദി പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top