Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ഈജിപ്തില്‍ എംബിബിഎസ് പഠനം; സൗദിയില്‍ പ്രചാരണ പരിപാടി

റിയാദ്: ഈജിപ്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് സൗദിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്‌പോട് അഡ്മിഷനും അവസരം ഉണ്ട്.

ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസിന്റെ സഹകരണത്തോടെ ‘സ്റ്റഡി ഇന്‍ ഈജിപ്ത്’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി. ഈജിപ്ത് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം മേധാവി ഡോ. ശരീഫ് യൂസഫ് അഹമ്മദ് സ്വാലിഹ് കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായിരിക്കും.

മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ‘എം.ബി.ബി.സ് ഇന്‍ ഈജിപ്ത്’ എന്ന പേരില്‍ ജിദ്ദയില്‍ സെപ്‌റ്റെംബര്‍ 15ന് വൈകീട്ട് 3.00 മുതല്‍ രാത്രി 7.00 വരെ ഹാബിറ്റാറ്റ് ഹോട്ടലിലും റിയാദില്‍ 16ന് രാവിലെ 10.00 മുതല്‍ വൈകീട്ട് 3.00 വരെപാര്‍ക്ക് ഇന്‍ റാഡിസണ്‍ ഹോട്ടലിലുമാണ് പരിപാടി.
എംബിബിഎസ് ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരം കോണ്‍ക്ലേവ് പ്രയോജനപ്പെടുമെ ന്ന് ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ സൈതലവി കണ്ണന്‍തൊടി, ജനറല്‍ മാനേജര്‍ ഷിഹാബ് പുത്തേഴത്ത്, ഇന്റര്‍നാഷണല്‍ റിലേഷന്‍ ഓഫീസര്‍ മഷ്ഹൂദ് എന്നിവര്‍ അറിയിച്ചു.

ഈജിപ്തിലെ കെയ്‌റോ, മന്‍സൂറ, ഐന്‍ ഷംസ്, നഹ്ദ തുടങ്ങിയ യൂണിവേഴ്‌സിറ്റികളില്‍ എം.ബി.ബി.സ് കോഴ്‌സുകളിലേക്കും ഇതര കോഴ്‌സുകളിലേക്കുമാണ് പ്രവേശനത്തിന് അവസരം. ഈജിപ്ത് സര്‍ക്കാരിന്റെ ‘സ്റ്റഡി ഇന്‍ ഈജിപ്ത്’ പ്രോഗ്രാം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ‘എം.ബി.ബി.സ് ഇന്‍ ഈജിപ്ത്’ കോണ്‍ക്ലേവ്. ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം സൗദിയില്‍ ഇതിന്റെ നടത്തിപ്പ് ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസിനെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. വിദേശത്തു പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, ഉന്നത നിലവാരമുളള സര്‍വ്വകലാശാലകളില്‍ പ്രവേശനം, അപേക്ഷ തയ്യാറാക്കാന്‍ മാര്‍ഗനിര്‍ദേശം, പനേ ചെലവ് കണ്ടെത്താനുളള മാര്‍ഗങ്ങള്‍ തുടങ്ങി വിദ്യാര്‍ഥികളുടെ മുഴുവന്‍ ആവശ്യങ്ങളും പൂര്‍ത്തികരിക്കാന്‍ സുരക്ഷിതമാക്കാനുമുള്ള സങ്കീര്‍ണമായ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാന്‍ ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസ് സഹായിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top