എസ്എംഎസ് ചികിത്സാ സഹായം

റിയാദ്: ഷിഫാ മലയാളി സമാജം അംഗങ്ങള്‍ക്കു വിതരണം ചെയ്യുന്ന ചികിത്സാ സഹായം കൈമാറി. റിയാദ് ഷിഫാ സനഇയ്യയില്‍ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചാലുമൂട് സ്വദേശി രാജന്‍ നിളളക്കുളള സഹായമാണ് കൈമാറിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സമാജം പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തിയത്.

സെക്രട്ടറി പ്രകാശ് വടകര, രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, വൈസ് പ്രസിഡന്റ് സന്തോഷ് തിരുവല്ല, സൂരജ് ചാത്തന്നൂര്‍ എന്നിവര്‍ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്.

Leave a Reply