റിയാദ്: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായിയുടെ നിര്യാണത്തില്‍ കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റര്‍ അനുശോചനം അറിയിച്ചു.
കലാ കുടുംബത്തില്‍ നിന്നു സംഗീത വേദിയിലെത്തിയ അസ്മ മികച്ച ഗായികയാണ്. പിതാവ് ചാവക്കാട് ഖാദര്‍ ഭായി ഗായകനും തബലിസ്റ്റുമായിരുന്നു. മാതാവ് ആമിന ബീവിയും ഗായിക ആയിരുന്നു. ഭര്‍ത്താവ് മുഹമ്മദ് അലി തബലിസ്റ്റ് ആണ്. ലൗ എഫ് എം എന്ന സിനിമയില്‍ പിന്നണി ഗായികയായും പ്രതിഭ തെളിയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അസ്മയെ തേടി എത്തിയിട്ടുണ്ടെന്നും അനുശോചന സന്ദേശത്തില്‍ ഭാരവാഹികള്‍ സ്മരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.