Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സൗഭാഗ്യങ്ങളായി മാറുന്ന സൗഹൃദ വിരുന്ന്

റിയാദ്: വ്രത ശുദ്ധി സമ്മാനിക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്ജം കൈവരിക്കാന്‍ സഹായിക്കുമെന്ന് ക്ലിക്ക് ഇന്റര്‍നാഷണല്‍ ബിസിനസ്സ് കണ്‍സള്‍ട്ടന്റ് സ്ഥാപകനും സിഇഒയുമായ സഈദ് അലവി. നിഷ്‌കളങ്ക സൗഹൃദവും ഊഷ്മള സാഹോദര്യവും സൃഷ്ടിക്കാന്‍ റമദാനിലെ ഒത്തുചേരലുകള്‍ക്കും വിരുന്നുകള്‍ക്കും കഴിയും. ഇത്തരം സൗന്ദര്യ മുഹൂര്‍ത്തങ്ങളാണു ജീവിത വിജയത്തിലേയ്ക്കു നയിക്കുന്ന സൗഭാഗ്യങ്ങളായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ക്രൗണ്‍ പ്ലാസയില്‍ ഒരുക്കിയ അത്തഴ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഇരുകൈകളും നീട്ടി സൗദിയിലേയ്ക്കു ക്ഷണിക്കുകയാണ് ഭരണാധികാരികള്‍. ആധുനിക സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വളര്‍ച്ചയും വികസനവുമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ജിസിസി രാജ്യങ്ങളിലെ ഏറ്റവും മികച്ച നിക്ഷേപ അവസരം കൂടിയാണ് സൗദി അറേബ്യ തുറന്നിട്ടിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

നിക്ഷേപ മന്ത്രാലയത്തിലെ അലി മുഹമ്മദ് അല്‍ ഷരീഫ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹസന്‍ അബ്ദുല്ല ദാവൂദ്, ടൂറിസം അതോറിറ്റിയിലെ നജദ് അല്‍ ശമ്മാരി, ഇന്‍ഫഌവന്‍സര്‍ എഞ്ചി. വാഇല്‍ ഹുസൈന്‍ അല്‍ അന്‍സി, അബ്ദുല്ല ആയിദ് സഈദ് അല്‍ ഖഹ്ത്വാനി തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും വ്യവസായികളും വിരുന്നില്‍ പങ്കെടുത്തു. ദുബൈയിലെ പ്രമുഖ പേഴ്സണൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റ് ഫർഹാൻ അക്തർ അതിഥികളുമായി സംവദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top