
റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ‘ദഅ്‌വത്-ഇ-ഇഫ്താര്‍’ എന്ന പേരില്‍ സംഘടിപ്പിച്ച സംഗമത്തില്‍ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. റിയാദ് എക്‌സിറ്റ്18 ലെ ഷാലറ്റ് വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

ലഹരിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ നടന്നു. വിദ്യാര്‍ത്ഥികളായ ഇനായ അബ്ദുല്‍ മജീദ്, റിഹാന്‍ ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി.

സൗഹൃദ സംഗമത്തില്‍ കെഇഎഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഹഫീസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇന്റര്‍നാഷനല്‍ ബിസിനസ് ഫോറം സെക്രട്ടറി മുനീബ് പാഴൂര്‍, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാന്‍, എംഇഎസ് റിയാദ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി നവാസ് റഷീദ്, മീഡിയ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ,

വേള്‍ഡ് മലയാളി ഫോറം സെക്രട്ടറി നൗഷാദ് ആലുവ, എറണാകുളം ജില്ലാ പ്രവാസി അസ്സോസിയേഷന്‍ പ്രസിഡന്റ കരീം കണ്ണപുരം, പാലക്കാട് അസോസിയേഷന്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി, മലപ്പുറം അസോസിയേഷന്‍ പ്രസിഡന്റ് ഫൈസല്‍, സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുക്കാടന്‍, സിദ്ദിക്ക് തുവ്വൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.