Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

പിഎംഎഫ് അത്താഴം, റമദാന്‍ കിറ്റ് വിതരണം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ അത്താഴം, റമദാന്‍ കിറ്റ് എന്നിവയുടെ വിതരണം രണ്ടാം ഘട്ടത്തിലേക്ക്. ദിവസവും രാത്രി കോര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌ക്കോയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍, കുറഞ്ഞ ശമ്പളം ലഭിക്കുന്നവര്‍, ലേബര്‍ ക്യാമ്പുകളിലെ പ്രവാസികള്‍ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് അത്താഴ വിതരണം. റമദാന്‍ മുപ്പതു ദിവസവും പിഎംഎഫ് പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി തുടര്‍ന്ന പ്രവര്‍ത്തനം ഈ വര്‍ഷം കൂടുതല്‍ സജീവമാക്കി.

പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന റമദാന്‍ കിറ്റ് വിതരണം പിഎംഫ് സെന്‍ട്രല്‍ കമ്മിറ്റി പിആര്‍ഓ സിയാദ് തിരുവനന്തപുരം നിര്‍വ്വഹിച്ചു. പിഎംഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്റ്റിക്കോ റമദാന്‍ സന്ദേശം നല്‍കി. മരുഭൂമിയിലെ ഒറ്റപ്പെട്ട പ്രവാസികളെ കണ്ടെത്തി റമദാന്‍ കിറ്റില്‍ അരിയടക്കം 14 തരത്തിലുള്ള പലവ്യഞ്ജനങ്ങളാണ് വിതരണം ചെയ്യുന്നത്.

തുച്ചമായ വരുമാനമുള്ള വനിതാ ജീവനക്കാര്‍ക്ക് ലേബര്‍ ക്യാമ്പില്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന റമദാന്‍ കിറ്റ് വിതരണത്തിന് റമദാന്‍ സാന്ത്വന കമ്മിറ്റി കണ്‍വീനര്‍ ബിനു. കെ തോമസിന്റെ നേതൃത്വത്തിലാണ് നക്കെുന്നത്. പരിപാടിയില്‍ ജിജി ബിനു, സിമി ജോണ്‍സണ്‍, സുനി ബഷീര്‍, രാധിക സുരേഷ്, സഫീര്‍ തലാപ്പില്‍, റിയാസ് വണ്ടൂര്‍, അലക്‌സ് പ്രെഡിന്‍, തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിയാദിന്റെ വിവിധ പ്രാന്തപ്രാദേശങ്ങളില്‍ നടക്കുന്ന വിഭവസമൃദ്ധമായ അത്താഴ വിതരണം ഭാരവാഹികളായ സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍, യാസിര്‍ അലി, ജോണ്‍സണ്‍ മാര്‍ക്കോസ്, രാധന്‍ പാലത്ത്, കെ ജെ റഷീദ്, നൗഷാദ് യാക്കൂബ്, ജലീല്‍ ആലപ്പുഴ, ഷമീര്‍ കല്ലിങ്ങല്‍, ജിബിന്‍ സമദ് കൊച്ചി എന്നിവരുടെ നേതൃത്വത്തില്‍ വിജയകരമായി നടന്നുവരുന്നു. അത്താഴവിതരണം റമദാന്‍ മാസത്തില്‍ മുഴുവനും ഉണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ ബിനു. കെ തോമസ് അറിയിച്ചു.

കേരളത്തില്‍ 14 ജില്ലകളിലും നിര്‍ധനരായ വൃക്കരോഗബാധിതര്‍ക്ക് ഈ വര്‍ഷം സാന്ത്വന പ്രവര്‍ത്തനങ്ങളുടെ സമാപനമായി ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പിഎംഫ് സെന്‍ട്രല്‍ കമ്മിറ്റി റസ്സല്‍ മഠത്തിപ്പറമ്പില്‍ സ്വാഗതവും, ട്രഷറര്‍ നിസാം കായംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top