Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്: ആര്യാടന്‍ ഷൗക്കത്ത്

റിയാദ്: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഉപതെഞ്ഞൈടുപ്പിന് വലിയ രാഷ്ട്രീയ പ്രധാന്യമുണ്ടെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. െസെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലിപാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റ സെമി ഫൈനലായിരിക്കും ഉപതെരെഞ്ഞെടുപ്പ്. ഒന്‍പത് വര്‍ഷമായി കേരളം വലിയ ദുരിതത്തിലാണ്. തൊഴിലാളി വിരുദ്ധ സമീപനമാണ് കേരള സര്‍ക്കാര്‍ തുടരുന്നത്. ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരം ന്യായമാണ്. അംഗനവാടി ടീച്ചര്‍മാരും സ്‌കൂളുകളിലെ പാചക തൊഴിലാളികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
മുസ്‌ലിം ലീഗിന്റെ സേവന പക്ഷ രാഷ്ട്രീയം മാതൃകാപരമാണ്. ഇതിന്റെയൊക്കെ പിറകിലെ ശക്തി സ്രോദസ്സ് കെഎംസിസിയാണ്.

ലഹരി വ്യാപനം തടയാന്‍ ഒന്നിച്ചുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണം. ചെറിയ തോതിലുള്ള മയക്കുമരുന്ന് സാധനങ്ങള്‍ മാത്രമാണ് പിടിക്കപ്പെടുന്നത്. വലിയ കണ്ണികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മദ്യ മാഫിയയില്‍ നിന്ന് മാറി മയക്കുമരുന്ന് ലോബിയുടെ കയ്യില്‍ നിന്ന് പണം സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, അബ്ദുള്ള വല്ലാഞ്ചിറ, സിദ്ധീഖ് മമ്പാട്, മുജീബ് ഉപ്പട, റസാഖ് പൂക്കോട്ടുംപാടം, സിദ്ധീഖ് കല്ലുപറമ്പന്‍, അബ്ദുറഹ്മാന്‍ ഫറൂഖ്, അഡ്വ. അനീര്‍ ബാബു, മജീദ് പയ്യന്നൂര്‍, നാസര്‍ മാങ്കാവ്, സിറാജ് മേടപ്പില്‍, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, ഷൗക്കത്ത് കടമ്പോട്ട്, സഫീര്‍ അഹമ്മദ്, പി കെ ഷാഫി, അഷ്‌റഫ് മീപ്പീരി എന്നിവര്‍ പ്രസംഗിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് സ്വാഗതവും അഷ്‌റഫ് കല്‍പകഞ്ചേരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top