
\റിയാദ്: തറവാട് കുടുംബ കൂട്ടായ്മ ഇഫ്താര്‍ സംഗമം നടത്തി. തറവാട് കളിവീട്ടില്‍ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഇഫ്താറും അത്താഴ വിരുന്നും കഴിഞ്ഞാണ് കുടുംബാംഗങ്ങള്‍ മടങ്ങിയത്.

കൂട്ടു കുടുംബം പോലെ തറവാട്ടിലെ കൊച്ചു കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഒരുമിച്ചു കൂടിയ ഇഫ്താര്‍ വിരുന്നു സ്‌നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റയും ഒരുമയുടെയും സന്ദേശം പുതുതലമുറക്ക് പകര്‍ന്നു നല്‍കി. കാരണവര്‍ എം പി ഷിജു, കാര്യദര്‍ശി ഡോ. മഹേഷ് പിള്ള, ഖജാന്‍ജി അഖില്‍ പുനത്തില്‍, കലാകായിക ദര്‍ശി ശ്രീകാന്ത് ശിവന്‍, പൊതു സമ്പര്‍ക്ക ദര്‍ശി സന്തോഷ് കൃഷ്ണ എന്നിവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.