റിയാദ്: കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗം കണ്ണൂര്‍ എടക്കാട് നടാല്‍ പാറക്കണ്ടി സാജന്റെ വേര്‍പാടില്‍ ദവാദ്മിയില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
മുപ്പത് വര്‍ഷം ദവാദ്മി സനയ്യ മേഖലയില്‍ അല്‍ഗുവൈസ് വാഹന വര്‍ക് ഷോപ്പ് കമ്പനിയില്‍ ജോലിചെയ്തിരുന്ന സാജന്‍ തലകറങ്ങി വീണു. ദവാദ്മി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി റിയാദ് പ്രിന്‍സ് മുഹമ്മദ് അബ്ദുല്‍ അസീസ്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേളി ജീവകാരുണ്യ വിഭാഗം തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിച്ച മൃതദേഹം കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു. കേളി ദവാദ്മി യുണിറ്റ് പ്രസിഡന്റ് രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍, രക്ഷാധികാരി കണ്‍വീനര്‍ ഷാജി പ്ലാവിളയില്‍, കെ വി.ഹംസ തവനൂര്‍, യുണിറ്റ് സെക്രട്ടറി ഉമ്മര്‍, മോഹനന്‍ എന്നിവരെ കൂടാതെ നിരവധി യൂണിറ്റംഗങ്ങളും സാജന്‍ പാറക്കണ്ടിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
