![](https://sauditimesonline.com/wp-content/uploads/2020/03/corona-negative.jpg)
റിയാദ്: ക്ലിനിക്കല്‍ പരീക്ഷണം തുടരുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം നേടുന്ന രാജ്യങ്ങളിലൊന്ന് സൗദി അറേബ്യ ആയിരിരക്കുമെന്ന് ആരോഗ്യ സഹമന്ത്രി അബ്ദുല്ല അല്‍ അസീരി പറഞ്ഞു. വാക്‌സിന്‍ നേരത്തെ ലഭ്യമാക്കുന്നതിന് കരാര്‍ ഒപ്പുവെച്ചു. അവസാന ഘട്ട പരീക്ഷണം വിജയിക്കുന്ന പ്രതിരോധ വാക്‌സിനുകള്‍ എത്രയും വേഗം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
![](https://sauditimesonline.com/wp-content/uploads/2020/09/CITY-FLOWR-COMBO-OFFER.jpg)
കൊവിഡ് പ്രതിരോധത്തിനുളള രണ്ടോ മൂന്നോ വ്യത്യസ്ഥ വാക്‌സിനുകള്‍ ലഭ്യമാക്കും. ഇതിനായി അന്താരാഷ്ട്ര കരാര്‍ ഒപ്പുവെച്ചു. പതിദിനം വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. 24 മണിക്കൂറിനിടെ 62,922 പിസിആര്‍ പരിശോധന നടത്തി. ഇതില്‍ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചു വരുന്നത് ആശ്വാസകരമാണ്. രോഗം സ്ഥിരീകരിച്ച 351,849 കേസുകളില്‍ 338,708 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെയുളള മരണസംഖ്യ 5,590 ആണെന്നും മന്ത്രി പറഞ്ഞു.
റിയാദിലാണ് ഏറ്റവും കൂടുതല്‍ പുതിയ രോഗബാധിതര്‍ (58), മദീന 44ഉം മക്കയില്‍ 29ഉം കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 7,557 പോസിറ്റീവ് കേസുകള്‍ രാജ്യത്ത് ഉണ്ട്. ഇതില്‍ 786 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
![](https://sauditimesonline.com/wp-content/uploads/2022/03/BPL-COMFORT-27-03-22.jpg)